/kalakaumudi/media/post_banners/0f0256a1e86fd74459ecc3a643690bb2ccaedd4449ade7a18acd409cc1d9764e.jpg)
നോക്കിയ വിപണിയിലിറക്കിയ ഏറ്റവും ജനപ്രിയ സിംബിയന്‍ ഫോണായിരുന്ന 3310 കാലത്തിനൊത്ത കോലവുമായി അത്യുഗ്രന്‍ ഫീച്ചറുകളുമായി പുതുമോടിയോടെ. വീണ്ടും വിപണിയില്‍. തിരിച്ചു വരവില്‍ തികച്ചും ആധുനികനായി കിടിലന്‍ ആന്‍ഡ്രോയ്ഡ് ഫോണണായിട്ടാണ് നോക്കിയ 3310 തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബാഴ്‌സലോണയില്‍ നടന്ന ചടങ്ങിലാണ് നോക്കിയയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ചത്. ഇരട്ട സിം , രണ്ടു മെഗാപിക്‌സല്‍ ക്യാമറ ,കളര്‍ ഡിസ്‌പ്ലെ ,മൈക്രോ എസ്ഡി കാര്‍ഡ് തുടങ്ങിയ പ്രത്യേകതകളോടെയാണ് നോക്കിയ 3310 യുടെ തിരിച്ചുവരവ്. ഫിസിക്കല്‍ കീബോര്‍ഡ് തന്നെയാണ്. 22 മണിക്കൂര്‍ തുടര്‍ച്ചയായി സംസാരിക്കാമെന്നതാണ് നോക്കിയ 3310 ന്റെ ഏറ്റവും വലിയ പ്രത്യേകത. ഏകദേശം 3400 രൂപയാണ് വില. 2.4 ഇഞ്ച് പോളറൈസ്ഡ്, വക്രാകൃതിയിലുള്ള ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ദിവസം തുടര്‍ച്ചയായി സംസാരിക്കാന്‍ ശേഷിയുള്ളതാണ് ബാറ്ററി. സ്റ്റാന്‍ഡ് ബൈ മോഡില്‍ ഒരു മാസവും ഉപയോഗിക്കാം. മൈക്രോ യുഎസ്ബി പോര്‍ട്ട് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനും സാധിക്കും. നോക്കിയ 6, 5, 3 , നോക്കിയ 3310 എന്നീ നാല് ഹാന്‍ഡ്‌സെറ്റുകളെയാണ് കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയത്.