ഇന്ത്യയിലിപ്പോള്‍ നോക്കിയ ടി 21 ടാബ്ലറ്റെത്തി

പ്രീ-ബുക്കിംഗ് ആരംഭിച്ചു. 1000 രൂപയുടെ പ്രീ-ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് 1999 രൂപയുടെ സൗജന്യ ഫ്‌ലിപ്പ് കവറും നല്‍കും.

author-image
parvathyanoop
New Update
ഇന്ത്യയിലിപ്പോള്‍ നോക്കിയ ടി 21 ടാബ്ലറ്റെത്തി

നോക്കിയ ഫോണുകളുടെ നിര്‍മാതാക്കള്‍ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ടി21 ടാബ്ലെറ്റ് ഇപ്പോള്‍ ഇന്ത്യയില്‍. എസ്ജിഎസ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷനോടു കൂടിയ 10.3 ഇഞ്ച് 2കെ ഡിസ്‌പ്ലേയാണ് ഇതിനുളളത്.

അലൂമിനിയം ബോഡിയില്‍ രൂപകല്‍പന ചെയ്ത ടി21 ടാബ്ലെറ്റില്‍ ആന്റിനയ്ക്കായി 60 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.

രൂപഭംഗിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു. 15 മണിക്കൂര്‍ വെബ് ബ്രൗസിങ്, ഏഴു മണിക്കൂര്‍ കോണ്‍ഫറന്‍സ് കോള്‍ തുടങ്ങിയവ സാധ്യമാക്കുന്ന 8200 എംഎച്ച് ബാറ്ററിയാണ് ടി21 നുള്ളത്.

ശരാശരി ബാറ്ററിയേക്കാള്‍ 60 ശതമാനം ആയുസ് കൂടുതലുണ്ട്.8 എംപി ഫ്ളാഷോടു കൂടിയ പിന്‍ ക്യാമറയും 8 എംപി മുന്‍ ക്യാമറയും ഉള്‍പ്പെടെ ടാബ്ലെറ്റില്‍ മുന്‍നിര സോഫ്റ്റ് വെയറുകളും സുരക്ഷയും ലഭ്യമാക്കിയിട്ടുണ്ട്.

എച്ച്ഡി വീഡിയോ സ്ട്രീമിംഗ്, വോയിസ് കോളിങ്, എന്‍എഫ്‌സി തുടങ്ങിയ സൗകര്യങ്ങളും ഉള്‍പ്പെടുത്തി.4/64 ജിബി മെമ്മറിയുള്ള വൈഫൈ മോഡലിന് 17999 രൂപയും എല്‍ടിഇ പ്ലസ് വൈഫൈ മോഡലിന് 18999 രൂപയുമാണ് വില.

 പ്രീ-ബുക്കിംഗ് ആരംഭിച്ചു. 1000 രൂപയുടെ പ്രീ-ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് 1999 രൂപയുടെ സൗജന്യ ഫ്‌ലിപ്പ് കവറും നല്‍കും.

 

india Nokia T21 tablet