/kalakaumudi/media/post_banners/54be90c5a91a752412e36cb183cc2b642a04835806b1434072130fa589db22a8.jpg)
കൊച്ചി: പുതിയ അഞ്ച് മോഡല്‍ ഫോണുകളുമായി നോക്കിയ ഫോണ്‍ നിര്‍മാണ, വിതരണക്കാരായ എച്ച്എംഡി ഗ്ലോബല്‍. ഇവയില്‍ നാലെണ്ണം പുതിയ മോഡലുകളും ഒരെണ്ണം പഴയ 8110ന്റെ പുതിയ പതിപ്പുമാണ്. നോക്കിയ 8 സിറൊകൊ, നോക്കിയ 7 പ്ലസ്, നോക്കിയ 6, നോക്കിയ 1 എന്നിവയാണ് പുതുതായി വിപണിലെത്തുന്ന സ്മാര്‍ട്ട് ഫോണുകള്‍. ഗൂഗിളിന്റെ ആന്‍ഡ്രൊയ്ഡ് വണ്‍ പ്രോഗാമിനുള്ള എല്ലാ ഡിവൈസുകളും നല്‍കുന്ന ലോകത്തെ ആദ്യ പങ്കാളിയായി തങ്ങള്‍ മാറുകയാണെന്നും എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു. ശുദ്ധവും സുരക്ഷിതവും നൂതനവുമായ ആന്‍ഡ്രൊയ്ഡ് അനുഭവമാണ് നോക്കിയ പ്രദാനം ചെയ്യുന്നത് എന്നതിനാല്‍ ഇക്കാര്യം എളുപ്പമായി.
4ജി കണക്റ്റിവിറ്റിയോടെയാണ് 8110 ന്റെ തിരിച്ചുവരവ്. ഗൂഗിളും ഫെയ്സ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടാണ് സ്ലൈഡ് ഫോണായ 8110 വിപണിയിലിറങ്ങുക. ശരാശരി 7100 രൂപയായിരിക്കും വില. ഏപ്രില്‍ മുതല്‍ 8110ന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍ ലഭ്യമായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഗൂഗ്ള്‍ രൂപകല്‍പ്പന ചെയ്ത മികച്ച സോഫ്റ്റ് വെയര്‍ അനുഭവവുമായാണ് നോക്കിയ 8 സിറൊകൊയും നോക്കിയ 7ഉം 6ഉം വിപണിയിലെത്തുക. ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സംവിധാനങ്ങളുമായി ഈ ഫോണുകള്‍ കാലത്തിന് മുന്നേ നടക്കും.
ബാറ്ററിയെ കാര്‍ന്നു തിന്നുന്ന ഒളിച്ചുവെച്ച പ്രക്രിയകളോ അനാവശ്യ യൂസര്‍ ഇന്റര്‍ഫേസുകളോ ഇല്ലെന്നതിനാല്‍ ബാറ്ററിആയുസ് വളരെ കൂടുതലായിരിക്കും. അത്യാവശ്യം ആപുകള്‍ മാത്രമെ ഫോണില്‍ തുടക്കത്തില്‍ ഉണ്ടാവൂ എന്നതിനാല്‍ സ്റ്റോറേജ് സ്പേസ് വളരെ കൂടുതലായിരിക്കും. പിക്ചര്‍-ഇന്‍-പിക്ചര്‍ മള്‍ട്ടി ടാസ്‌കിങ്, ഏറ്റവും ചുരുങ്ങിയ ഘര്‍ഷണത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുയോജ്യമായ ആന്‍ഡ്രൊയ്ഡ് ഇന്‍സ്റ്റന്റ് ആപുകള്‍, 60 പുതിയ ആകര്‍ഷകമായ ഇമൊജികള്‍, ബാക്ഗ്രൗണ്ട് ആപ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചുകൊണ്ട് ബാറ്ററിയുടെ ആയുസ് കൂട്ടുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ പുതിയ ഫോണുകളുടെ പ്രത്യേകതകളാണ്.
ശരാശരി 67,500 രൂപയായിരിക്കും നോക്കിയ 8 സിറൊകൊയുടെ ശരാശരി വില. ഏപ്രില്‍ മുതല്‍ വിപണിയില്‍ ലഭ്യമായിരിക്കും. ശരാശരി 35,000 രൂപ വിലവരുന്ന നോക്കിയ 7 പ്ലസും ഏപ്രിലില്‍ വിപണിയിലെത്തും. മെയ് മാസം മുതല്‍ ലഭ്യമാവുന്ന നോക്കിയ 6ന് 25,200 രൂപ വിലവരും. നോക്കിയ 1ന് 5500 രൂപയായിരിക്കും വില. നികുതി കൂടാതെയുള്ള വിലയാണിത്.
കഴിഞ്ഞ വര്‍ഷം ഇതേസമയം ഏറെ പ്രതീക്ഷകളോടെയാണ് എച്ച്എംഡി ഗോബ്ലല്‍, നോക്കിയയുടെ മാര്‍ക്കറ്റിങ് ഏറ്റെടുത്തതെന്നും ശുഭകരമായി കാര്യങ്ങള്‍ നീങ്ങിയെന്നും സിഇഒ ഫ്ളോറിയന്‍ സീഷെ പറഞ്ഞു. ഒരു വര്‍ഷംകൊണ്ട് 7 കോടി ഫോണുകള്‍ വിറ്റഴിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.