/kalakaumudi/media/post_banners/ef66d726139829625b10b95883a3095f7a2ba586094d56bea0acf21d0b851beb.jpg)
യൂറോപ്യൻ വിപണിയിൽ കമ്പനിയുടെ ഏറ്റവും പുതിയ എ-സീരീസ് സ്മാർട് ഫോണായി ഒപ്പോ എ57എസ് ക്രൊയേഷ്യയിൽ അവതരിപ്പിച്ചു. എച്ച്ഡി+ ഡിസ്‌പ്ലേ, മീഡിയടെക് ഹീലിയോ ജി35 പ്രോസസർ, 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഒപ്പോ എ57എസിന്റെ വില വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
സ്കൈ ബ്ലൂ, സ്റ്റാറി ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. ഡ്യുവൽ-സിം സ്ലോട്ടുള്ള ഒപ്പോ എ57എസ് ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒസ് 12.1 ലാണ് പ്രവർത്തിക്കുന്നത്. 600 nits വരെ ബ്രൈറ്റ്നസുള്ള 6.56-ഇഞ്ച് എച്ച്ഡി+ (1,612x720 പിക്‌സൽ) ഐ.പി.എസ്. എൽ.സി.ഡി. ഡിസ്‌പ്ലേയാണ് ഇതിൽ നൽകുന്നത്. 4 ജി.ബി. LPDDR4X റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഹീലിയോ ജി35 ആണ് പ്രോസസർ.
എഫ്/1.8 അപ്പേർച്ചർ ലെൻസുമായി ജോടിയാക്കിയ 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഒപ്പോ എ57എസിലുള്ളത്. എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോ ക്യാമറയും ഉണ്ട്. മുൻവശത്ത്, സെൽഫികൾക്കും വിഡിയോ കോളിങ്ങിനുമായി f/2.0 അപ്പേർച്ചർ ലെൻസുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകുന്നു.
64 ജിബി സ്റ്റോറേജുമായാണ് ഒപ്പോ എ57എസ് വരുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമുണ്ട്. ലൈറ്റ്, പ്രോക്സിമിറ്റി, ആക്‌സിലറോമീറ്റർ, ഗ്രാവിറ്റി സെൻസറുകൾ എന്നിവയുമായാണ് ഫോൺ വരുന്നത്. 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി5.3, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.
33W സൂപ്പർവോക് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP54 റേറ്റുചെയ്തിരിക്കുന്നു. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്.