/kalakaumudi/media/post_banners/56ac89a2df03cf1069c8a1ca64c8861184a8c1cd518bfc6ce336f23c5b84512b.jpg)
ന്യൂയോര്‍ക്ക്: നിയമവിരുദ്ധവും വിവേചനപരവുമായ നിയമന രീതികള്‍ ആരോപിച്ച് ഇന്‍ഫോസിസിലെ എച്ച്ആര്‍ മുന്‍ വൈസ് പ്രസിഡന്റ് ഇന്‍ഫോസിസിനെതിരെ കേസ് ഫയല്‍ ചെയ്തു. ഇന്‍ഫോസസിന് പുറമെ ചില മുതിര്‍ന്ന യുഎസ് എക്‌സിക്യൂട്ടീവുകള്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ വംശജര്‍, കുട്ടികളുള്ള സ്ത്രീകള്‍, 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവരെ ജോലിക്കെടുക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി ആരോപിച്ച് ഇന്‍ഫോസിസിലെ ടാലന്റ് അക്വിസിഷന്‍ മുന്‍ വൈസ് പ്രസിഡന്റ് ജീല്‍ പ്രിജീന്‍ യുഎസ് കോടതിയില്‍ മൊഴി നല്‍കി. ഇത് രണ്ടാം തവണയാണ് ഇന്‍ഫോസിസ് യുഎസില്‍ വിവേചനപരമായ നിയമന രീതികള്‍ നടത്തുന്നതായ ആരോപണം നേരിടുന്നത്.