/kalakaumudi/media/post_banners/095e83893d9e272243df8d45f4af226e50a871e3ed4eb44b932e5c0339f754b9.jpg)
റിയൽമി 5, റിയൽമി 5 പ്രൊ എന്നീ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നാല് ജിബി റാം/ 64 ജിബി സ്റ്റോറേജ്, ആറ് ജിബി റാം/ 64 ജിബി സ്റ്റോറേജ്, എട്ട് ജിബി റാം/ 128 ജിബി തുടങ്ങിയ വേരിയെന്റുകളാണ് ഇന്ത്യൻ വിപണികളിൽ അവതരിപ്പിച്ചിരിക്കുന്നത്. 6.5 ഇഞ്ച് ഡിസ്‌പ്ലേ, 13 എം പി സെൽഫി ക്യാമറ, 12എംപി+8 എംപി+2 എംപി+2 എംപി റിയർ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി ക്ഷമത, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുക. തുടങ്ങിയവയാണ് റിയൽമി 5ന്റെ പ്രത്യേകത. നാല് ജിബി റാം /128 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയും, നാല് ജിബി റാം/ 64 ജിബി സ്റ്റോറേജ് പതിപ്പിന് 10,999 രൂപയുമാണ് വില.
6.3 ഇഞ്ച് ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 712 എഐഇ പ്രൊസസർ, 16MP സെൽഫി ക്യാമറ, 48MP + 8MP + 2MP + 2MP റിയർ ക്യമാറ, 4035mAh ബാറ്ററി ക്ഷമത തുടങ്ങിയവയാണ് റിയൽമി 5 പ്രൊയുടെ പ്രത്യേകതകൾ. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 6 റിയൽമി 5 പ്രൊയുടെ മറ്റൊരു പ്രധാന സവിശേഷത.