/kalakaumudi/media/post_banners/92108c86fd5a235ea4db6143c61b55c41ee541f239affd2ae71cf8cafdaf4229.jpg)
സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഇനി റിലയന്‍സ് ജിയോയുടെ പുതിയ ഓഫര്‍ അവതരിപ്പിക്കുന്നു. ജിയോ ഫോണ്‍ പുറത്തിറക്കിയപ്പോള്‍ 153 രൂപയുടെ പ്ലാനാണ് റിലയന്‍സ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം 1 GB 4G ഡാറ്റയും പരിധികളില്ലാതെ വോയ്‌സ് കോളുകളും ഉപഭോക്താവിന് ലഭ്യമാക്കാമായിരുന്നു. അതേസമയം കഴിഞ്ഞയാഴ്ച റിലയന്‍സ് ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. 49 രൂപ വിലയുള്ള പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 153 രൂപയുടെ പ്ലാനിന്റെ ആനുകൂല്യങ്ങള്‍ ലഭിമാകുന്നു. അതുകൂടാതെ 11, 21, 51, 101 രൂപയ്ക്കുള്ള ആഡ്ഓണ്‍സും തിരഞ്ഞെടുക്കവുന്നതാണ്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി പറഞ്ഞിരിക്കുന്നത്. ജിയോ ഫോണുകള്‍ക്ക് മാത്രമായി അവതരിപ്പിച്ച 49 രൂപയുടെ പ്ലാന്‍ മറ്റ് 4G സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കാം. ഇതിനായി ജിയോ ഫോണ്‍ സിം കാര്‍ഡില്‍ 49 രൂപ പ്ലാന്‍ ആക്ടിവേറ്റ് ചെയ്തതിന് ശേഷം സിം മറ്റൊരു 4G സ്മാര്‍ട്ട്‌ഫോണിലേക്ക് മാറ്റി പുതിയ സേവനം ലഭ്യമാക്കാം.