ദീപാവലിയോടെ ജിയോ 5ജി; പ്രഖ്യാപനം വാര്‍ഷിക പൊതുയോഗത്തില്‍

ദീപാവലിയോടെ മെട്രോ നഗരങ്ങള്‍ ജിയോ 5ജി സേവനങ്ങള്‍ നല്‍കുമെന്നും 5ജിക്കായി ജിയോ രണ്ടു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും മുകേഷ് അംബാനി

author-image
Shyma Mohan
New Update
ദീപാവലിയോടെ ജിയോ 5ജി; പ്രഖ്യാപനം വാര്‍ഷിക പൊതുയോഗത്തില്‍

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ദീപാവലിയോടെ മെട്രോ നഗരങ്ങള്‍ ജിയോ 5ജി സേവനങ്ങള്‍ നല്‍കുമെന്ന് അംബാനി അറിയിച്ചു. 5ജിക്കായി ജിയോ രണ്ടു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളില്‍ ജിയോ 5ജി സേവനങ്ങള്‍ ദീപാവലിയോടെ അവതരിപ്പിക്കും. ഡിസംബര്‍ 23നകം ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ജിയോ 5ജി സേവനങ്ങള്‍ എത്തിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 45ാമത് വാര്‍ഷിക പൊതുയോഗത്തിലായിരുന്നു ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി മുകേഷ് അംബാനിയുടെ പ്രഖ്യാപനം. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വാര്‍ഷിക പൊതുയോഗം നടക്കുന്നത്.

അടുത്തിടെ നടന്ന സ്പ്‌കെട്രം ലേലത്തില്‍ ഏറ്റവും കൂടുതല്‍ ലേലം വിളിച്ചത് റിലയന്‍സ് ജിയോ ഇന്‍ഫോകോം ആയിരുന്നു. 24,740 മെഗാഹെര്‍ട്‌സാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം സ്വന്തമാക്കിയത്.

Reliance Jio 5G Services