/kalakaumudi/media/post_banners/1ed7175992f08325713c9ca216ec68e0d6da94140d03ce863cd2e8466165b6a8.jpg)
ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സര്‍വ്വീസിന് തുടക്കം കുറിക്കാനൊരുങ്ങി ജിയോ. ബുധനാഴ്ച മുതല്‍ ട്രയല്‍ സര്‍വ്വീസ് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണസി എന്നി നാല് നഗരങ്ങളിലാണ് ട്രയല്‍ സര്‍വ്വീസ് ആരംഭിക്കുന്നത്.
ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും ജിയോയുടെ ട്രു 5ജി സേവനം ലഭ്യമാകുക. ഇവരില്‍ നിന്ന് കമ്പനി 5ജിയുടെ അനുഭവങ്ങള്‍ തേടും.
വെല്‍ക്കം ഓഫറും ജിയോ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. നിലവിലെ സിം മാറ്റാതെ തന്നെ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തു നല്‍കും.