/kalakaumudi/media/post_banners/8923aa319f961b37918f9e1c14ea9733a413d82a09eefbc31bd724179674f002.jpg)
സാംസങിന്റെ പുതിയ മൊബൈൽ ഫോൺ എസ്8 വിപണിയിൽ അവതരിപ്പിച്ചു. എല്ലാ തവണത്തേയും പോലെ ഇത്തവണയും നൂതന സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ വരവ് . നോട്ട് 7 സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാണ് പുതിയ ഫോണിലൂടെ സാംസങ് ശ്രമിക്കുന്നത്. ഗാലക്സി എസ് 8, എസ് 8 പ്ലസ് എന്നീ രണ്ട് വേരിയൻറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
ഏപ്രിൽ 21 മുതൽ ഫോൺ വിപണിയിൽ ലഭ്യമാവും. സാംസങ്ങിെൻറ വോയ്സ് സിസ്റ്റം ബിക്സ്ബൈ എസ്8ൽ അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിളിന്റെ സിരി ഗൂഗിൾ അസിസ്റ്റ്, എന്നിവക്ക് വെല്ലുവിളി ഉയർത്താനാണ് വോയ്സ് അസിസ്റ്റ് സംവിധാനത്തിലൂടെ സാംസങ് ലക്ഷ്യമിടുന്നത്.
നിരവധി പുതിയ ആപുകളും ഫോണിനൊപ്പം സാംസങ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫിംഗർ പ്രിൻറ് സ്കാനറിന് പുറമേ കണ്ണിെൻറ കൃഷ്ണമണിയും മുഖവും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷ സംവിധാനവും എസ്8ന്. സ്മാർട്ട് ഫോണിനെ കമ്പ്യൂട്ടർ മോണിറ്ററുമായോ കീബോർഡുമായോ മൗസുമായോ ബന്ധിപ്പിക്കാൻ കഴിയുന്ന സംവിധാനവും ഉൾക്കൊള്ളിച്ചുണ്ട്.
5.2 , 6.2 ഇഞ്ച് ഡിസ്പ്ലേയാണ് യഥാക്രമം എസ്8നും എസ്8 പ്ലസിനും നൽകിയിരിക്കുന്നത്. 4 ജി.ബി റാം 64 ജി.ബി റോം എന്നിവയാണ് സ്റ്റോറേജ് സവിശേഷതകൾ. 12 മെഗാപിക്സലിെൻറ പിൻ കാമറയും 8 മെഗാപിക്സലിെൻറ മുൻ കാമറയുമാണ് നൽകിയിരിക്കുന്നത്. 3,000 എം.എ.എച്ചാണ് എസ്8ന്റെ ബാറ്ററി 3,500 എം.എ.എച്ച് ബാറ്ററി എസ്8 പ്ലസിനും നൽകിയിരിക്കുന്നു. എല്ല കണക്ടിവിറ്റി ഫീച്ചേഴ്സും ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് ന്യൂഗട്ടാണ് ഒാപ്പറേറ്റിങ് സിസ്റ്റം.