സാംസങ് ഗാലക്സി ജെ4 ഇന്ത്യന്‍ വിപണിയില്‍ എത്തി

പുതുപുത്തന്‍ ഫീച്ചറുകളുമായി സാംസങ് ഗാലക്സിയുടെ പുതിയമോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തികഴിഞ്ഞു.ഗാലക്സി ജെ സീരീസില്‍പെട്ട ഗാലക്സി ജെ4 സാംസങ് ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

author-image
ambily chandrasekharan
New Update
സാംസങ് ഗാലക്സി ജെ4 ഇന്ത്യന്‍ വിപണിയില്‍ എത്തി

പുതുപുത്തന്‍ ഫീച്ചറുകളുമായി സാംസങ് ഗാലക്സിയുടെ പുതിയമോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തികഴിഞ്ഞു.ഗാലക്സി ജെ സീരീസില്‍പെട്ട ഗാലക്സി ജെ4 സാംസങ് ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഇപ്പോള്‍ ഫോണിന് 9,990 രൂപയാണ് വില വരുന്നത്.ഫോണില്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് രണ്ട് ജിബി, മൂന്ന് ജിബി റാം വാരിയന്റുകളാണുള്ളത്.എല്‍ഇഡി ഫ്ലാഷ് സൗകര്യമുള്ള 13മെഗാപിക്സല്‍ റിയര്‍ ക്യാമറയും,ഈ ക്യാമറയില്‍ ഫുള്‍ എച്ച്ഡി വീഡിയോ ചിത്രീകരിക്കാവുന്നതുമായ ക്യാമറയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.മാത്രമല്ല,സെല്‍ഫിക്യാമറയാകട്ടെ അഞ്ച് മെഗാപിക്സലാണ് വരുന്നതും.കൂടാതെ ക്രമീകരിക്കാന്‍ കഴിയുന്ന എല്‍ഇഡി ഫ്ലാഷ് ആണ് ഇതിനുള്ളത്.

ഇതിനെല്ലാം പുറമെ 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഹെഡ്ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളുണ്ടാവും.2ഡി ഗ്ലാസ് ഡിസൈനുള്ള ഫോണിന് 5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണുള്ളത്.രണ്ട് ജിബി റാമുള്ള ഫോണില്‍ 16 ജിബി സ്റ്റോറേജും മൂന്ന് ജിബി റാം ഉള്ള ഫോണില്‍ 32 ജിബി സ്റ്റോറേജും ഉണ്ട്. 256 ജിബി വരെയുള്ള മെമ്മറി കാര്‍ഡ് ഫോണില്‍ ഉപയോഗിക്കാന്‍ കഴിയുന്നതുമാണ് ഇതിന്റെ സവിശേഷതകളില്‍ ഒന്ന്.കൂടാതെ,1.4 ജിഎച്ച്എസ് എക്സിനോസ് പ്രൊസസറാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത.

Samsung Galaxy G4