/kalakaumudi/media/post_banners/0600fc903bacd56ee2554915960b8035d7fdc83352f339dab9bff69edbe4a2ae.jpg)
സാംസങ്ങിന്റെ ഏറ്റവും പുതിയ ലാപ്‌ടോപുകള്‍ വിപണിയിലേക്ക് എത്തുന്നു.സാംസങ്ങ് മൂന്ന് മിഡ്റേഞ്ച് ലാപ്ടോപ്പുകള്‍ കൊറിയയില്‍ അവതരിപ്പിച്ചു. നോട്ട്ബുക്ക് 5ന്റെ ഒരു മോഡലും നോട്ട്ബുക്ക് 3യുടെ രണ്ട് മോഡലുകളുമായാണ് സാംസങിന്റെ ഇത്തവണത്തെ വിപണി കൈയ്യടക്കാനുളള വരവ്. നോട്ട്ബുക്ക് 3യിലെ 14 ഇഞ്ച്, 15 ഇഞ്ച് എന്നീ രണ്ട് വേരിയന്റുകളില്‍ 8ാം ജനറേഷന്‍ ഇന്റല്‍കോര്‍ i7 പ്രോസസറാണ്. 14 ഇഞ്ച് വേരിയന്റിന് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുമാണ് ഒപ്പം ഇതിന്റെ ഭാരമാകട്ടെ 14 ഇഞ്ചും 1.68കെജിയും 15 ഇഞ്ചിന്റെ ഭാരം 2കെജിയുമാണ്. കൂടാതെ ഈ രണ്ട് മോഡലുകള്‍ക്കും 43ഡബ്ല്യൂഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റാമും സ്റ്റോറേജ് വിവരങ്ങളും ലഭ്യമായിട്ടില്ല.ഇതിനെല്ലാം പുറമെ ഈ രണ്ടു ലാപ്ടോപ്പുകളിലും ടച്ച് പാഡും ഫുള്‍സൈസ്ഡ് കീബോര്‍ഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല 15 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയില്‍ ഒരുക്കിയിരിക്കുന്ന നോട്ട്ബുക്ക് 5ല്‍ ഇന്റലിന്റെ 8ാം ജനറേഷന്‍ i7 പ്രോസസറാണ് ഒരുക്കിയിരിക്കുന്നത്. ഇതിനും 43 ഡബ്ല്യൂഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.