സഞ്ജീവ് നായര്‍ ടെക്നോപാര്‍ക്ക് സി.ഇ.ഒ

By Web Desk.12 01 2023

imran-azhar

 


തിരുവനന്തപുരം: ടെക്നോപാര്‍ക്കിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സഞ്ജീവ് നായര്‍ ചുമതലയേറ്റു. മുന്‍ ആര്‍മി ഓഫീസറും പ്രഗത്ഭനായ ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്ട് മാനേജ്മെന്റ് പ്രൊഫഷനലുമായ സഞ്ജീവ് നായര്‍ക്ക് ആര്‍മിയില്‍ പ്രധാനപ്പെട്ട മിഷനുകളില്‍ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം ഓപ്പറേഷന്‍സിലും ഓപ്പറേഷന്‍ സര്‍വീസസിലും ഓര്‍ഗനൈസേഷന്‍ സ്ട്രാറ്റജി നവീകരണത്തിലും സ്ട്രാറ്റജിക് പ്രൊജക്ട് മാനേജ്മെന്റിലും വലിയ ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുണ്ട്.

 

മുംബൈ ഐ.ഐ.ടിയില്‍ നിന്ന് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങില്‍ എം ടെക്ക് പൂര്‍ത്തിയാക്കിയ സഞ്ജീവ് നായര്‍ ഗുര്‍ഗൗ എം.ഡി.ഐയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റ് ഫോര്‍ ആംഡ് ഫോഴ്സ് എന്ന എക്സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയിട്ടുണ്ട്്. മധ്യപ്രദേശ് മിലിട്ടറി കോളേജ് ഒഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങ് ആന്‍ഡ് ആര്‍മി വാര്‍ കോളേജില്‍ നിന്ന് ടെക്നോളജി, ഓപ്പറേഷന്‍സ്, എച്ച്.ആര്‍, സ്ട്രാറ്റജിക് മാനേജ്മെന്റ് പഠനവും സഞ്ജീവ് നായര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്്.

 

 

 

OTHER SECTIONS