/kalakaumudi/media/post_banners/d0114bb91158e8c216bdb7618c9d653532baa36c5906dc7b127b8cbf55c356b1.jpg)
ഷവോമി റെഡ്മി നോട്ട് 5 ,5 പ്രൊ സെയില്‍ ഇന്ന് 12 മണിമുതല്‍ വിപണിയില്‍ എത്തുന്നു. കഴിഞ്ഞ മാസം പുറത്തിറക്കിയ ഷവോമി റെഡ്മി നോട്ട് 5 കൂടാതെ ഷവോമി റെഡ്മി നോട്ട് 5 പ്രൊയും കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന രണ്ടു മോഡലുകളാണ്. എന്നാല്‍ ഈ മോഡലുകള്‍ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ എത്തിക്കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലക്ഷത്തിനു മുകളില്‍ സെയിലുകള്‍ ലഭിക്കുന്നു .ഇതുവരെ ഈ മോഡലുകള്‍ വാങ്ങിക്കുവാന്‍ കഴിയാത്തവര്‍ക്ക് ഇന്ന് ഫ്‌ലിപ്പ്കാര്‍ട്ട് വഴി അല്ലെങ്കില്‍ എം.ഐ.ഡോകോം വഴി വാങ്ങിക്കാവുന്നതാണ്.
ഒക്റ്റകോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 636 കൂടാതെ സ്‌നാപ്പ്ഡ്രാഗണ്‍ 625 പ്രൊസസര്‍ , ആന്‍ഡ്രോയിഡ് 7.1 നൗഗാറ്റ് എന്നിവയിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്.12 5 കൂടാതെ 12 മെഗാപിക്‌സലിന്റെ (1.25മൈക്രോണ്‍ ഫിക്‌സല്‍ സെന്‍സര്‍ )പിന്‍ ക്യാമറയും കൂടാതെ 5 പ്രോയ്ക്ക് 20 മെഗാപിക്‌സലിന്റെ 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ആണ് ഇതിനുള്ളത്.
5.99 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് ഈ രണ്ടു മോഡലുകളും മോഡലുകള്‍ വിപണിയില്‍ എത്തുന്നത്.മാത്രവുമല്ല 2ജിബി റാം/16 ജിബിറാം,3 ജിബിറാം/ 32 ജിബി കൂടാതെ 4ജിബിറാം / 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകള്‍ എന്നുപറയുന്നത്.4000എം.എ.ച്ച് ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .9999 രൂപമുതല്‍ ആണ് നോട്ട് 5 ആരംഭിക്കുന്നത് .എന്നാല്‍ നോട്ട് 5 പ്രൊ ആരംഭിക്കുന്നത് 13999 രൂപമുതല്‍ ആണ് .6 ജിബിയുടെ മോഡല്‍ 16999 രൂപയും .കൂടാതെ ഫ്‌ലിപ്പ്കാര്‍ട്ടിലും ഇത് എത്തുന്നതാണ് .