/kalakaumudi/media/post_banners/5aa07e1ec779dc605e495bb124383f52fd221346aa0bfb8ca63cb0be5f5bbed1.jpg)
വാഷിംഗ്ടണ്‍: തങ്ങളുടെ വിപണി കൂടുതല്‍ ശകതമാക്കാനുള്ള നീക്കത്തിലാണ ഗൂഗിള്‍. ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സുള്ള ഹോം സ്പീക്കറില്‍ വോയിസ് ആക്റ്റിവേറ്റഡ് ഷോപ്പിംഗും ഇതിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തി.സ്മാര്‍ട്ട് സ്പീക്കറിനോടു ശബ്ദ നിര്‍ദേശങ്ങള്‍ നല്‍കി സാധനങ്ങള്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ തിരക്കിട്ട പരിപാടികള്‍ക്കിടെ ഷോപ്പിംഗ് നടത്താന്‍ ഇതു സഹായകരമാകുമെന്ന് ഗൂഗിള്‍ അസിസ്റ്റന്‍റ് പ്രോഡക്ട് മാനേജര്‍ ഡേവിഡ് വാംഗ് പ്രസ്താവന കുറിപ്പില്‍ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണ്. വരുന്ന മാസങ്ങളില്‍ പുതിയ ഫീച്ചറുകളും പര്‍ച്ചേസിംഗിനുള്ള മറ്റു ആപ്പുകളും ഉള്‍പ്പെടുത്തുമെന്നും വാംഗ് കൂട്ടിച്ചേര്‍ത്തു.
ഗൂഗിള്‍ എക്സ്പ്രസ് എന്ന പേരില്‍ നടത്തുന്ന ഗൂഗിള്‍ നടത്തുന്ന പലചരക്ക് കച്ചവടത്തിന്‍റെ അനുബന്ധ സേവനമാണിത്. പ്രമുഖ ഓണ്‍ലൈന്‍ റീടെയ്ലര്‍മാരുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. ഇത് ആമസോണിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്‍റ് അലെക്സ ഡിവൈസുകള്‍ക്ക് കടുത്ത വെല്ളുവിളിയാകും.