ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനത്തിനൊരുങ്ങി സുപ്രീം കോടതി

ഇന്ത്യയില്‍ ഏകദേശം 27 ശതമാനം പേര്‍ക്കു മാത്രമാണ് സാമ്പത്തിക മേഖലയെപ്പറ്റി വിവരമുളളത് എന്നാണ് കണക്കുകള്‍

author-image
parvathyanoop
New Update
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനത്തിനൊരുങ്ങി സുപ്രീം കോടതി

ഇന്ത്യയില്‍ ഇനി മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനം കാര്യക്ഷമമാക്കാന്‍ തയാറെടുക്കുകയാണ് സുപ്രീം കോടതി.അതോടൊപ്പം വാക്കാല്‍ നടന്നു വരുന്ന വാദങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും നാച്വറല്‍ ലാംഗ്വെജ് പ്രോസസിങ്ങിന്റെയും സഹായത്തോടെ രേഖപ്പെടുത്താനാണ് കോടതി തീരുമാനിച്ചിരിയ്ക്കുന്നത്.

കോടതിയില്‍ നടന്നു വരുന്ന വാദങ്ങള്‍ തത്സമയം രേഖപ്പെടുത്തിയെടുക്കാമോ എന്നറിയാനുള്ള പരീക്ഷണമാണ് ഇതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു.

ഇത്തരം വാദപ്രതിവാദങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത് നിയമജ്ഞര്‍ക്കും നിയമ വിദ്യാര്‍ഥികള്‍ക്കും സഹായമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.അതൊരു സ്ഥിരം രേഖയായി നിലനിര്‍ത്താമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഒന്നോ ഒന്നിലേറെയോ പേര്‍ ഒരേസമയം സംസാരിക്കുമ്പോള്‍ പ്രശ്നം ഉണ്ടാകാമെന്നും എന്നാല്‍ ഇതു പരിഹരിക്കാന്‍ സാധിച്ചേക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇത്തരത്തില്‍ വന്നേക്കാവുന്ന തെറ്റുകള്‍ ഒരു ദിവസം വൈകുന്നേരത്തിനു മുന്‍പ് തന്നെ ആളുകള്‍ക്ക് പരിഹരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഒരേ സമയം രണ്ടു പേര്‍ സംസാരിക്കുന്നത് ഒഴിവാക്കാം

വെര്‍ച്വലായി വാദം കേള്‍ക്കുമ്പോള്‍ രണ്ടു പേര്‍ ഒരേ സമയം ശബ്ദമുയര്‍ത്തുന്ന പ്രശ്നം ഉണ്ടാകുന്നില്ലെന്ന് ജസ്റ്റിസ് നരസിംഹ . സംസാരിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ കൈവിരല്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്.

ഇത് കോടതിയിലെത്തിയുള്ള വാദങ്ങളുടെ കാര്യത്തിലും നടപ്പാക്കാമെന്നാണ് ജസ്റ്റിസ് പറയുന്നത്. മഹാരാഷ്ട്രയിലെ ശിവസേന പ്രശ്നത്തില്‍ വാദം കേള്‍ക്കാനായി സുപ്രീം കോടതി ചേര്‍ന്നപ്പോഴാണ് പുതിയ ലൈവ് റെക്കോഡിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

ഐഫോണ്‍ ലേലം

പൊട്ടിക്കാതെ ഇരുന്ന 2007ലെ ആദ്യ ഐഫോണ്‍ ലേലത്തിനു വയ്ക്കുന്ന കാര്യം https://bit.ly/3EwaLEu നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു..വലിയ തുകയ്ക്കാണ് അത് ലേലത്തില്‍ വിറ്റു പോയത്.

ലേലത്തില്‍ വച്ച ഐഫോണിന്റെ വിലയായിരുന്ന 599 ഡോളറിന്റെ 16 മടങ്ങ്, അതായത് 63,356.40 ഡോളറാണ് ലേലത്തില്‍ ലഭിച്ചിരിക്കുന്നത്. എല്‍സിജി ഓക്ഷന്‍സ് ആണ് ഐഫോണ്‍ ലേലം നടത്തിയത്. തുടക്കവിളി 2,500 ഡോളറായിരുന്നു. ഇത് 27 കയറ്റി വിളികള്‍ക്കൊടുവിലാണ് വിറ്റത്.

സ്റ്റോറേജ് ഉപകരണങ്ങളുടെ വില ഇടിയുന്നു

ഫോണുകളിലും കംപ്യൂട്ടറുകളിലും ഉള്‍പ്പെടെ ഡേറ്റാ സ്റ്റോറേജിന് ഉപയോഗിക്കുന്ന ഡിറാമിന്റെ വില ഏകദേശം 34.4 ശതമാനമാണ് കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ഇടിഞ്ഞതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇത്തരം ചിപ്പുകള്‍ നിര്‍മിക്കുന്ന സാംസങ്, എസ്‌കെ ഹൈനിക്സ് തുടങ്ങിയ കമ്പനികള്‍ക്ക് ഇത് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം മെമ്മറി ചിപ്പുകള്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് സാംസങ്.

 

 ഗ്രാഫിക് നോവലുമായി ഫ്ളിപ്കാര്‍ട്ട് സ്ഥാപകന്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പനാശാല സ്ഥാപിച്ചവരില്‍ ഒരാളായ ബിന്നി ബന്‍സാല്‍ തന്റെ ഗ്രാഫിക്സ് നോവല്‍ പുറത്തിറക്കി. മണി ലെസണ്‍സ് എന്നാണ് പുസ്തകത്തിന്റെ പേര്.

പുസ്തകം 6-16 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ധനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഉദ്ദേശിച്ച് ഇറക്കിയിരിക്കുന്നതാണ്. ഇത് ഒരേസമയം നോവലും പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന പുസ്തകവുമായി പരിഗണിക്കാം.

ഇന്ത്യയില്‍ ഏകദേശം 27 ശതമാനം പേര്‍ക്കു മാത്രമാണ് സാമ്പത്തിക മേഖലയെപ്പറ്റി വിവരമുളളത് എന്നാണ് കണക്കുകള്‍

Supreme Court artificial intelligence