/kalakaumudi/media/post_banners/9ec72e4eb3824bfa866c5bcfc290e9b25462ae4fef831b89835078d23673bbf9.jpg)
അത്യുഗ്രന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഓണര്‍ 7എ ഹാന്‍ഡ്‌സെറ്റ് ഉടന്‍ വിപണിയിലേക്ക് എത്തുന്നു.കഴിഞ്ഞ ദിവസം ചൈനയില്‍ അവതരിപ്പിച്ച ഓണര്‍ 7എയാണ് വൈകാതെ തന്നെ ഇന്ത്യയിലെത്തുന്നത്. ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനി വാവെയ്യുടെ തന്നെ മറ്റൊരു ബ്രാന്‍ഡ് ഓണറിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് തരംഗമാണ് ഇത്. ഓണര്‍ 7 എയുടെ (2ജിബി റാം/ 32ജിബി സ്റ്റോറേജ്) ചൈനയിലെ വില 799 യുവാനാണ് (ഏകദേശം 8300 രൂപ). ഇതിന്റെ തന്നെ 3ജിബി റാം/ 32ജിബി സ്റ്റോറേജ് വേരിയന്റന്റെ വില 999 യുവാനുമാണ് (ഏകദേശം 10,300 രൂപ). അറോറ ബ്ലൂ, ബ്ലാക്ക്, പ്ലാറ്റിനം ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഇറങ്ങുന്ന ഹാന്‍ഡ്‌സെറ്റുകള്‍ ഏപ്രില്‍ മൂന്നു മുതല്‍ വിതരണം തുടങ്ങിയിട്ടുമുണ്ട്.സ്‌നാപ്ഡ്രാഗന്‍ 430 എസ്ഒസി, മള്‍ട്ടിപ്പില്‍ റാം / ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നീ ഫീച്ചറുകളും ശ്രദ്ധേയമാണ്.
മാത്രവുമല്ല ഇതിന്റെ സ്റ്റീരിയോ സ്പീക്കര്‍, 18:9 അനുപാതത്തിലുള്ള ബെസല്‍ലെസ് ഡിസ്‌പ്ലെ, കുറഞ്ഞ വില, ഫെയ്‌സ് അണ്‍ലോക് എന്നിവ ഈ ഫോണിന്റെ വലിയ പ്രത്യേകതകളാണ്. പ്രധാന കണക്ടിവിറ്റി സേവനങ്ങളെല്ലാം തന്നെ്. ഇതിലും ഉള്‍പ്പെടുന്നു.ഗ്രാവിറ്റി സെന്‌സര്‍, ഫിംഗര്‍പ്രിന്റ് സെന്‌സനര്‍, ഫെയ്‌സ് ലോക്ക് സെന്‌സെര്‍, ലൈറ്റ് സെന്‌സരര്‍ തുടങ്ങി ഫീച്ചറുകളുള്ള ഫോണില്‍ രണ്ടു നാനോ സിമ്മുകള്‍ ഉപയോഗിക്കാം. ആന്‍ഡ്രോയ്ഡ് ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണര്‍ 7 എയില്‍ 3000 എംഎഎച്ച് ആണ് ബാറ്ററി. പിന്‍ഭാഗത്താകട്ടെ 13 മെഗാപിക്‌സലിന്റെ രണ്ട് ക്യാമറകളും ഒപ്പം സെല്‍ഫി ക്യാമറയ്ക്ക് 8 മെഗാപിക്‌സല്‍ ശേഷിയുമുളള പുതു പുത്തന്‍ വിപണിയിലേക്ക് ഹാന്‍ഡ്‌സെറ്റ്് എത്തുന്നത്.