മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാം ആപ്പ് നിരോധിക്കുന്നു

ടെലിഗ്രാം ആപ്പ് നിരോധിക്കുന്നു. രാജ്യസുരക്ഷ മുന്‍നിര്‍ത്തി മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിനാണ് രാജ്യത്ത് ഇറാന്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. നിലവില്‍ നാലുകോടി ജനങ്ങള്‍ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ട്.

author-image
ambily chandrasekharan
New Update
മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാം ആപ്പ് നിരോധിക്കുന്നു

തെഹ്റാന്‍: ടെലിഗ്രാം ആപ്പ് നിരോധിക്കുന്നു. രാജ്യസുരക്ഷ മുന്‍നിര്‍ത്തി മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിനാണ് രാജ്യത്ത് ഇറാന്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. നിലവില്‍ നാലുകോടി ജനങ്ങള്‍ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ട്.റഷ്യയില്‍തന്നെ നിര്‍മാതാക്കള്‍ കേസ് നേരിടുകയാണ്. ടെലിഗ്രാമിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കാത്തതാണ് കേസിന് കാരണം. കഴിഞ്ഞവര്‍ഷം രാജ്യത്ത് സര്‍ക്കാറിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങള്‍ക്ക് ടെലിഗ്രാം സഹായകമായതായിരുന്നു.അതുെകാണ്ട് തന്നെ ബദലായി സ്വന്തമായ മെസേജിങ് ആപ്ലിക്കേഷന്‍ നിര്‍മിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു. റഷ്യക്കാരനായ പൗലോ ഡ്യുറോവ് ആണ് ടെലിഗ്രാമിന്റെ നിര്‍മാതാവ്.

The Telegam app for the messaging app is prohibited