/kalakaumudi/media/post_banners/b5f95dde92d921cb04b7f800f72a41058b34d5a7fd28f5ed69970ac92e086a7b.jpg)
പുതിയ ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷനായ ലാവ Z50 പുറത്തിറക്കി. ലാവ പുറത്തിറക്കുന്ന ആദ്യത്തെ ആന്‍ഡ്രോയിഡ് ഗോ സ്മാര്‍ട്ട്ഫോണ്‍ ആണ് ഇത്.
ഈ പുതിയ ലാവ മോഡലിന്റെ വില വരുന്നത് 400 രൂപ മുതലാണ്. പുതിയ മോഡല്‍ ലാവ ഓണ്‍ലൈണ്‍ വഴിയാണ് കൂടുതലായും ഇപ്പോള്‍ ഇതിന്റെ വില്‍പ്പന നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമായും ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്നാപ്ഡീല്‍ എന്നീ വെബ്സൈറ്റുകള്‍ വഴിയാണ് ഫോണിന്റെ വില്പന നടക്കുന്നത്.മാത്രമല്ല ലാവ എയര്‍ടെലുമായി കൈകൊര്‍ത്ത് 2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്. ഈ ക്യാഷ് ബാക്ക് ലഭ്യമാക്കണമെങ്കില്‍ ഉപഭോക്താക്കള്‍ 18 മാസത്തേക്ക് 3,500 രൂപയുടെ റീചാര്‍ജ് ചെയ്യേണ്ടതായിട്ടുണ്ട്.
5എം.പി റിയര്‍ ക്യാമറയും, 5എം.പി ഫ്രണ്ട് ക്യാമറയും ഉളള 4.5 ഇഞ്ച് ഡിസ്പ്ലെയോടുകൂടിയ ഫോണിന് 1ജിബി റാം, 8ജിബി സ്റ്റോറേജുമാണുള്ളത്. കൂടാതെ 1.1GHz ക്വാഡ് കോര്‍ മീഡിയടെക് പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്ന ഫോണിന് 2000എം.എ.ച്ച് ബാറ്ററിയാണുള്ളത്.