/kalakaumudi/media/post_banners/7615a64f338cea6e212eda6d77d7addd875442fe670ce4c65af4523ae387c6f8.jpg)
ഇന്ത്യൻ വിപണന രംഗത്ത് സ്മാർട്ട് ഫോണുകളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്.ഹോണറിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഹോണർ 7 എയാണ് വിപണിയിലെത്തിയിരിക്കുന്നത്. ചൈനീസ് വിപണിയിൽ ആണ് ഫോൺ അവതരിച്ചത്. കമ്പനിയുടെ അവകാശവാദ പ്രകാരം ഹോണർ 7 എയെ കുറിച്ച് ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ട്‌ഫോൺ എന്നാണ്. സുരക്ഷയ്ക്കായി ഗ്രാവിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ലോക്ക് സെൻസർ, ലൈറ്റ് സെൻസർ തുടങ്ങിയ ക്രമീകരണങ്ങളും ഒരുക്കിയിട്ടുളള ഈ ഫോണിന് 13 എം.പി, 8 എം.പി എന്നീ ഡ്യുവൽ ക്യാമറകളും18:9 ഡിസ്‌പ്ലേയിൽ സ്റ്റീരിയോ സ്പീക്കറോടു കൂടിയതുമാണ് ഈ ഹോണർ 7എ. ആൻഡ്രോയിഡ് 8.0 ഓറിയോ ഒ.എസ് എന്ന ഈ ഫോൺ. കൂടാതെ 3000 എം.എ.എച്ച് ബാറ്ററിയാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്.
ഇതു കൂടാതെ 32ജി.ബി ഇന്റേണൽ മെമ്മറി വാഗ്ദാനം ചെയ്യുന്ന ഫോണിൽ എക്‌സ്റ്റേണൽ മെമ്മറി കാർഡ് വഴി സ്റ്റോറേജ് കപ്പാസിറ്റി 256 ജി.ബി വരെ വർധിപ്പിക്കാം.2 ജി.ബി റാമും 32 ജി.ബി സ്റ്റോറേജുമുള്ള മോഡലിന് 8300 രൂപയാണ് വിലയെങ്കിലും 3 ജി.ബി റാമും 32 ജി.ബി സ്റ്റോറേജുമുള്ള ഈ മോഡലിന് 10300 രൂപയാണ് കമ്പനി ഈടാക്കുന്നത്. കറുപ്പ്, അറോറ നീല, പ്ലാറ്റിനം ഗോൾഡ് നിറങ്ങളിലാണ് ഹോണർ 7 എ എത്തുന്നത്.