സാംസങ് സി7 പ്രോയുടെ വില കുത്തനെ കുറച്ചു

വിപണിയില്‍ സാംസങ് സി7 പ്രോയുടെ വില കുത്തനെ കുറച്ചു.മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ സാംസങ്ങിന്റെ സി7 പ്രോയുടെ വിലയാണ് നിലവില്‍ കുത്തനെ കുറച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സി7 പ്രോ അവതരിപ്പിച്ചത്.കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ 27,990 രൂപ വിലയുണ്ടായിരുന്ന ഹാന്‍ഡ്‌സെറ്റ് ഇപ്പോള്‍ ഇത് 22,400 രൂപയ്ക്കാണ് നിലവില്‍ വില്‍ക്കുന്നത്.

author-image
ambily chandrasekharan
New Update
സാംസങ് സി7 പ്രോയുടെ വില കുത്തനെ കുറച്ചു

വിപണിയില്‍ സാംസങ് സി7 പ്രോയുടെ വില കുത്തനെ കുറച്ചു.മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ സാംസങ്ങിന്റെ സി7 പ്രോയുടെ വിലയാണ് നിലവില്‍ കുത്തനെ കുറച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സി7 പ്രോ അവതരിപ്പിച്ചത്.കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ 27,990 രൂപ വിലയുണ്ടായിരുന്ന ഹാന്‍ഡ്‌സെറ്റ് ഇപ്പോള്‍ ഇത് 22,400 രൂപയ്ക്കാണ് നിലവില്‍ വില്‍ക്കുന്നത്. മാത്രവുമല്ല, നിലവില്‍ 2500 രൂപയാണ് വിപണിയില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. നേരത്തെ ഇത് 24,900 രൂപയ്ക്കാണ് വിറ്റിരുന്നത്.കൂടാതെ ആമസോണ്‍ ഇന്ത്യ വഴി വില്‍ക്കുന്ന ഹാന്‍ഡ്‌സെറ്റ് 2500 രൂപയുടെ അധിക ക്യാഷ്ബാക്ക് ഓഫര്‍ കൂടി ലഭിക്കുന്നതോടെ 19,900 രൂപയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി അമോള്‍ഡ് ഡിസ്‌പ്ലെ, 2.2 ജിഎച്ച്ഇസഡ് ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗന്‍ 626 എസ്ഒസി പ്രോസസര്‍, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് മാഷ്മലോ, 16 മെഗാപിക്‌സലിന്റെ റിയര്‍, സെല്‍ഫി ക്യാമറ എന്നിവ പ്രധാന ഫീച്ചറുകളാണ്.

 

The price of Samsung C7 Pro has been reduced