വാട്‌സ്ആപ്പില്‍ ഇനി ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാനാകില്ല

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ ഇനി മുതല്‍ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാനാകില്ല. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

author-image
Shyma Mohan
New Update
വാട്‌സ്ആപ്പില്‍ ഇനി ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാനാകില്ല

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ ഇനി മുതല്‍ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാനാകില്ല. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

വ്യൂ വണ്‍സ് ഫീച്ചറിലൂടെ അയക്കുന്ന ഫോട്ടോകളും വീഡിയോകളും കൂടുതല്‍ സുരക്ഷിതമാക്കുകയാണ് വാട്‌സ്ആപ്പ്. ഈ ഫീച്ചറിലൂടെ അയക്കുന്ന ഡോക്യുമെന്റ്‌സ് ലഭിക്കുന്നയാള്‍ക്ക് ഓപ്പണ്‍ ചെയ്ത് ഒരുതവണ മാത്രമാണ് കാണാന്‍ സാധിക്കുക. ഇമേജ് ക്ലോസ് ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ഇവ ലഭ്യമാകില്ല. വ്യൂ വണ്‍സ് ഫീച്ചറില്‍ നിന്ന് അയച്ച ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഉപയോക്താക്കള്‍ സേവ് ചെയ്യുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

ആരെങ്കിലും സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ശ്രമിച്ചാല്‍ തന്നെയും ബ്ലാക്ക് സ്‌ക്രീന്‍ മാത്രമേ വരൂ. WABetaInfo ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാട്‌സ്ആപ്പ് ബീറ്റ ആന്‍ഡ്രോയ്ഡ് 2.22.22.3 വേര്‍ഷനില്‍ പുതിയ സേവനം ഈ ആഴ്ച തന്നെ ലഭ്യമാകും.

WhatsApp Screeshot