/kalakaumudi/media/post_banners/4dd48c5753b943720d1040c14ffa468561389689241275931cd3b6f1cfe6349a.jpg)
ന്യൂഡല്‍ഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ അവതരിപ്പിക്കുന്നു. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കാണ് എഡിറ്റ് ബട്ടണ്‍ സൗകര്യം ലഭ്യമാകുക. എന്നാല്‍ സേവനം സൗജന്യമായിരിക്കില്ല. പണം നല്‍കാന്‍ തയ്യാറുള്ള ആളുകള്‍ക്ക് മാത്രമേ എഡിറ്റ് ബട്ടണ്‍ ലഭ്യമാകൂ എന്ന് ട്വിറ്റര്‍ അറിയിച്ചു.
തുടക്കത്തില്‍ ട്വിറ്റര്‍ ബ്ലു വരിക്കാര്‍ക്ക് മാത്രമാണ് എഡിറ്റ് ഓപ്ഷന്‍ ലഭ്യമാകുകയെന്ന് കമ്പനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. എഡിറ്റ് ചെയ്ത ഒരു ട്വീറ്റ് നിങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ അത് ഞങ്ങള്‍ എഡിറ്റ് ബട്ടണ്‍ പരീക്ഷിക്കുന്നതു കൊണ്ടാണെന്ന് ട്വിറ്റര്‍ അധികൃതര്‍ ട്വീറ്റില്‍ കുറിച്ചു.
എഡിറ്റ് ബട്ടണ്‍ വരുന്നതോടെ പണം അടച്ചുള്ള ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിന് ശേഷം അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. അക്ഷരത്തെറ്റുകള്‍ വരുത്തുന്നത് തിരുത്താനും ട്വീറ്റുകള്‍ പ്രസിദ്ധീകരിച്ച ശേഷം അതില്‍ കൂടുതല്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എഡിറ്റ് ഫീച്ചര്‍ വലിയ സഹായകമാകും.