രാഷ്ട്രീയ പരസ്യങ്ങള്‍ക്കുള്ള നിരോധനം നീക്കി ട്വിറ്റര്‍

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം രാഷ്ട്രീയ പരസ്യങ്ങള്‍ക്കുള്ള നിരോധനം പിന്‍വലിക്കാന്‍ നീക്കവുമായി ട്വിറ്റര്‍.

author-image
Shyma Mohan
New Update
രാഷ്ട്രീയ പരസ്യങ്ങള്‍ക്കുള്ള നിരോധനം നീക്കി ട്വിറ്റര്‍

ന്യൂഡല്‍ഹി: മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം രാഷ്ട്രീയ പരസ്യങ്ങള്‍ക്കുള്ള നിരോധനം പിന്‍വലിക്കാന്‍ നീക്കവുമായി ട്വിറ്റര്‍. വരും ആഴ്ചകളില്‍ കമ്പനി രാഷ്ട്രീയ പരസ്യ അനുമതി വിപുലീകരിക്കുമെന്നാണ് അഫിലിയേറ്റഡ് അക്കൗണ്ടായ ട്വിറ്റര്‍ സേഫ്റ്റിയുടെ വെളിപ്പെടുത്തല്‍.

തിരഞ്ഞെടുപ്പുകളിലെ തെറ്റായ വിവരങ്ങള്‍ തങ്ങളുടെ സേവനങ്ങളിലുടനീളം പ്രചരിപ്പിക്കാന്‍ അനുവദിച്ചതിന് വ്യാപകമായ വിമര്‍ശനം നേരിട്ടതിന് പിന്നാലെ 2019ലാണ് ട്വിറ്റര്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധിച്ചത്. രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയ അതേ സമയത്തുതന്നെ ട്വിറ്ററില്‍ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളും നിയന്ത്രിച്ചിരുന്നു. നിലവില്‍ യുഎസില്‍ മാത്രമാണ് ഇത്തരം പരസ്യങ്ങള്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോലുള്ള മറ്റ് സോഷ്യല്‍ മീഡിയ കമ്പനികളും സമാനമായ കാരണങ്ങളാല്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നിയന്ത്രിച്ചു വരികയാണ്. പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള പൊതു സംഭാഷണം സുഗമമാക്കുന്നതിന് ഇത്തരം പരസ്യങ്ങള്‍ വീണ്ടും അവതരിപ്പിക്കാനും പദ്ധതിയിടുന്നതായി ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.

പരസ്യ നയം ടിവിയുടെയും മറ്റ് മീഡിയ ഔട്ട്ലെറ്റുകളുടെയും നയവുമായി വിന്യസിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. എല്ലാ നയ മാറ്റങ്ങളും പോലെ ഉള്ളടക്കം അവലോകനം ചെയ്യുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ഞങ്ങളുടെ സമീപനം ട്വിറ്ററിലെ ആളുകളെ സംരക്ഷിക്കുന്നുവെന്ന് ആദ്യം ഉറപ്പാക്കും. നടപടികള്‍ പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കിടുമെന്നും ട്വിറ്റര്‍ അറിയിച്ചു.

രാഷ്ട്രീയ പരസ്യങ്ങള്‍ സ്വയം നേടേണ്ടതാണെന്നും പണം കൊടുത്ത് വാങ്ങാനുള്ളതല്ലെന്നും 2019ല്‍ അന്നത്തെ സിഇഒ ജാക്ക് ഡോര്‍സി പറഞ്ഞിരുന്നു. ആളുകള്‍ ഒരു അക്കൗണ്ട് പിന്തുടരാനോ റീട്വീറ്റ് ചെയ്യാനോ തീരുമാനിക്കുമ്പോള്‍ രാഷ്ട്രീയ സന്ദേശം എത്തിച്ചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു, റീച്ചിനായി പണം നല്‍കുന്നത് ആ തീരുമാനത്തെ ബാധിക്കുകയും വ്യക്തമായ ലക്ഷ്യമുള്ള രാഷ്ട്രീയ സന്ദേശങ്ങള്‍ ആളുകളിലെത്താന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്നു. പണത്തിന് വേണ്ടി ഈ തീരുമാനം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഡോര്‍സി പറഞ്ഞിരുന്നത്.

എന്നാല്‍ ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക്, ഈ പ്ലാറ്റ്ഫോം സ്വതന്ത്രമായ അഭിപ്രായത്തിനുള്ള ഒരു ലക്ഷ്യ സ്ഥാനമാകണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതിന്റ ഭാഗമായി വോട്ടെടുപ്പിന് ശേഷം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ വിലക്ക് മസ്‌ക് പിന്‍വലിച്ചിരുന്നു. തന്റെ ഏറ്റവും പുതിയ തീരുമാനത്തിലൂടെ കമ്പനിയുടെ വരുമാന നഷ്ടം കുറയ്ക്കാമെന്ന് മസ്‌ക് കണക്കുകൂട്ടുന്നു.

 

twitter political advertising