യുപിഐ-പേനൗ;സെക്കന്‍ഡുകള്‍ക്കുള്ളില്‍ പണമിടപാടുകള്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കും നടത്താം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ അതിര്‍ത്തി കടന്നുള്ള രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള പണമിടപാടുകള്‍ അനുവദിക്കുന്നുണ്ട്.

author-image
parvathyanoop
New Update
യുപിഐ-പേനൗ;സെക്കന്‍ഡുകള്‍ക്കുള്ളില്‍ പണമിടപാടുകള്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കും നടത്താം

ദില്ലി: യുപിഐ വന്നതോടുകൂടി ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് വലിയ നേട്ടമായി. കൊവിഡ് കാലഘട്ടത്തിലാണ് യുപിഐ രാജ്യത്ത് വ്യാപകമായി എത്തപ്പെട്ടത്.ഈസിയായി പണമിടപാടുകള്‍ കൈകാര്യം ചെയ്യാന്‍ സാധിയ്ക്കുന്ന വിധത്തിലാണ് ഇവിടുത്തെ ക്രമീകരണം.

അധിക ചിലവുകളില്ലാതെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ അനുവദിക്കുന്നു .പിന്നീട് യുപിഐ അതിര്‍ത്തികള്‍ കടന്നുള്ള ഇടപാടിലേക്ക് വന്നു. ഇന്ത്യയില്‍ പോലും യുപിഐ പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.

ഈ അടുത്തിടെ ജി20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്ത് യുപിഐ ഇടപാടുകള്‍ നടത്താമെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.

കൂടാതെ കഴിഞ്ഞ ദിവസം അന്താരാഷ്ട്രതലത്തില്‍ യുപിഐയുടെ വ്യാപനം വിപുലപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗും യുപിഐ-പേനൗ എന്ന പുതിയ സേവനം കൂടി ആരംഭിച്ചു.

ഇതോടെ അതിര്‍ത്തി കടന്നുള്ള ഫാസ്റ്റ് പേയ്മെന്റ് സംവിധാനങ്ങളുടെ വളര്‍ച്ചയാണ് ഉണ്ടായിരിയ്ക്കുന്നത്.

 

വളരെ സിമ്പിളായി പണമിടപാടുകള്‍ നടത്തം എന്നുള്ളതാണ് യുപിഐയെ ജനപ്രിയമാക്കുന്നത്. ഉപയോക്താക്കള്‍ക്ക് അധിക ചിലവുകളില്ലാതെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ അനുവദിക്കുന്നു എന്നുള്ളത് യുപിഐയുടെ പ്രധാന സവിശേഷതയാണ്.

കൊവിഡ് മഹാമാരിയുടെ സമയത്താണ് യുപിഐ രാജ്യത്ത് വ്യാപകമായി അംഗീകരിക്കപ്പെട്ടത്. പിന്നീട് യുപിഐ അതിര്‍ത്തികള്‍ കടന്നുള്ള ഇടപാടിലേക്ക് എത്തി.

ഇന്ത്യയില്‍ പോലും യുപിഐ പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഈ അടുത്തിടെ ജി20 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്ത് യുപിഐ ഇടപാടുകള്‍ നടത്താമെന്ന് ആര്‍ബിഐ അറിയിച്ചിരുന്നു.

കൂടാതെ കഴിഞ്ഞ ദിവസം അന്താരാഷ്ട്രതലത്തില്‍ യുപിഐയുടെ വ്യാപനം വിപുലപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗും യുപിഐ-പേനൗ എന്ന പുതിയ സേവനം ആരംഭിച്ചു.

ഇതിലൂടെ നിര്‍മ്മിക്കപ്പെടുന്നത് അതിര്‍ത്തി കടന്നുള്ള ഫാസ്റ്റ് പേയ്മെന്റ് സംവിധാനങ്ങളുടെ വളര്‍ച്ചയാണ്.

 

ആര്‍ബിഐ പറയുന്നതനുസരിച്ച് യുപിഐ-പേനൗ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് വിവിധ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് സൗകര്യപ്രദവും സുരക്ഷിതവും തല്‍ക്ഷണവും ചെലവ് കുറഞ്ഞതുമായ അന്താരാഷ്ട്ര പേയ്മെന്റുകള്‍ നടത്താം.

ബാങ്ക് അക്കൗണ്ടുകളിലോ ഇ-വാലറ്റുകളിലോ ഉള്ള ഫണ്ടുകള്‍ യുപിഐ-ഐഡി, മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ പേയ്മെന്റ് വിലാസം (വിപിഎ) ഉപയോഗിച്ച് രാജ്യത്തിന് പുറത്തേക്കും ഇടപാടുകള്‍ നടത്താം.

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ അതിര്‍ത്തി കടന്നുള്ള രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള പണമിടപാടുകള്‍ അനുവദിക്കുന്നുണ്ട്.

ആക്സിസ് ബാങ്കും ഡിബിഎസ് ഇന്ത്യയും രാജ്യത്തിനകത്തേക്കുള്ള ഇടപാടുകള്‍ നടത്താന്‍ അനുവദിക്കുകയുള്ളു. സിംഗപ്പൂര്‍ ഉപയോക്താക്കള്‍ക്ക്, ഡിബിഎസ്-സിംഗപ്പൂര്‍, ലിക്വിഡ് ഗ്രൂപ്പ് (ഒരു നോണ്‍-ബാങ്ക് ധനകാര്യ സ്ഥാപനം) വഴി സേവനം ലഭ്യമാക്കും.

യുപിഐ-പേനൗ

ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്പ്/ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സിംഗപ്പൂരിലേക്ക് പണമിടപാടുകള്‍ നടത്താം.

ഒരു ഇന്ത്യന്‍ ഉപയോക്താവിന് ഒരു ദിവസം 60,000 രൂപ വരെ അയക്കാം ഇടപാട് നടത്തുമ്പോള്‍, രണ്ട് കറന്‍സികളിലും തുക കണക്കാക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

upi paynow