/kalakaumudi/media/post_banners/81f57e7460b7f241f3f044e636f10151d4e65a4e043c84673a3c7f57fbd645a8.jpg)
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിഎല്‍സി മീഡിയ പ്ലെയറിന്റെ നിരോധനം നീക്കി. ഇപ്പോള്‍ വിഎല്‍സി മീഡിയ പ്ലെയര്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. ഈ വര്‍ഷമാദ്യം വിഎല്‍സി മീഡിയ പ്ലെയര്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു.
ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം വെബ്‌സൈറ്റിലെ വീലക്ക് നീക്കി. ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
വിഎല്‍സി മീഡിയ പ്ലെയര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആളുകള്‍ക്ക് ഇപ്പോള്‍ വീഡിയോലാന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഇതുവരെ 73 ദശലക്ഷം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നും കൂടുതല്‍ ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെന്നും ഔദ്യോഗിക വെബ്സൈറ്റ് കാണിക്കുന്നു. നിരോധനത്തിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണ്.
ഈ വര്‍ഷം ഒക്ടോബറില്‍ വിഎല്‍സി ഇന്ത്യന്‍ സര്‍ക്കാരിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സേവനം ഇന്ത്യയില്‍ നിരോധിച്ചത് എന്തുകൊണ്ടാണെന്നും ഒരു വെര്‍ച്വല്‍ ഹിയറിംഗ് വഴി കേസ് വാദിക്കാന്‍ അവസരം നല്‍കണമെന്നും വിഎല്‍സി ആവശ്യപ്പെട്ടിരുന്നു. നിരോധനത്തിന് ശരിയായ ന്യായവാദം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഞങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്‍ പരാജയപ്പെട്ടതിന് നിയമ നടപടികള്‍ ആരംഭിക്കാന്‍ വീഡിയോലാന് അര്‍ഹത ഉണ്ടായിരിക്കുമെന്നും കമ്പനി ഇന്ത്യന്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയിരുന്നു.