കുടുംബാംഗങ്ങള്‍ക്കെല്ലാം പരിധിയില്ലാത്ത 4ജി ഡാറ്റയുമായി റെഡ്എക്സ് ഫാമിലി പ്ലാനുമായി വി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാവായ വി തങ്ങളുടെ പതാകവാഹക റെഡ്എക്സ് ആനുകൂല്യങ്ങള്‍ റെഡ്എക്സ് ഫാമിലിയിലേക്കു കൂടി വ്യാപിപ്പിച്ചു. ഓണ്‍ലൈന്‍ പഠനവും വീട്ടിലിരുന്നുള്ള ജോലിയും വിനോദവും ഓണ്‍ലൈന്‍ കൂടിചേരലുകളുമെല്ലാം വ്യാപകമാകുന്ന ഈ കാലത്ത് എല്ലാ അംഗങ്ങള്‍ക്കും ഒരൊറ്റ ബില്ലിലൂടെ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. 1699 രൂപ 2299 രൂപ എന്നീ വി റെഡ്എക്സ് ഫാമിലി പദ്ധതികളില്‍ യഥാക്രമം മൂന്നും അഞ്ചും വീതം കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താനാവും. ഓരോ കണക്ഷനും ഒപ്പം പരിധിയില്ലാത്ത 4ജി ഡാറ്റയ്ക്ക് ഒപ്പം വിനോദം, യാത്ര തുടങ്ങി വി റെഡ്എക്സ് പദ്ധതിയിലെ നിരവധി ആനുകൂല്യങ്ങളും വി റെഡ്എക്സ് ഫാമിലി പദ്ധതിയിലൂടെ ലഭിക്കും.

author-image
Web Desk
New Update
കുടുംബാംഗങ്ങള്‍ക്കെല്ലാം പരിധിയില്ലാത്ത 4ജി ഡാറ്റയുമായി റെഡ്എക്സ് ഫാമിലി പ്ലാനുമായി വി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാവായ വി തങ്ങളുടെ പതാകവാഹക റെഡ്എക്സ് ആനുകൂല്യങ്ങള്‍ റെഡ്എക്സ് ഫാമിലിയിലേക്കു കൂടി വ്യാപിപ്പിച്ചു. ഓണ്‍ലൈന്‍ പഠനവും വീട്ടിലിരുന്നുള്ള ജോലിയും വിനോദവും ഓണ്‍ലൈന്‍ കൂടിചേരലുകളുമെല്ലാം വ്യാപകമാകുന്ന ഈ കാലത്ത് എല്ലാ അംഗങ്ങള്‍ക്കും ഒരൊറ്റ ബില്ലിലൂടെ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

1699 രൂപ 2299 രൂപ എന്നീ വി റെഡ്എക്സ് ഫാമിലി പദ്ധതികളില്‍ യഥാക്രമം മൂന്നും അഞ്ചും വീതം കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താനാവും. ഓരോ കണക്ഷനും ഒപ്പം പരിധിയില്ലാത്ത 4ജി ഡാറ്റയ്ക്ക് ഒപ്പം വിനോദം, യാത്ര തുടങ്ങി വി റെഡ്എക്സ് പദ്ധതിയിലെ നിരവധി ആനുകൂല്യങ്ങളും വി റെഡ്എക്സ് ഫാമിലി പദ്ധതിയിലൂടെ ലഭിക്കും.

പ്രൈമറി അംഗത്തിന് നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളോടൊപ്പം വി മൂവീസ് ആന്‍റ് ടിവിയില്‍ വിഐപി ആക്സസും ലഭിക്കും. 2999 രൂപയുടെ അന്താരാഷ്ട്ര റോമിങ് സൗകര്യവും ഏഴു ദിവസത്തേക്കു സൗജന്യമായി ലഭിക്കും. വര്‍ഷത്തില്‍ ഒരു അന്താരാഷ്ട്ര ലോഞ്ച് ഉള്‍പ്പെടെ നാലു തവണ വിമാനത്താവളങ്ങളിലെ ലോഞ്ച് സേവനങ്ങളും പ്രീമിയം ഉപഭോക്തൃ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും.

കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭിക്കുന്ന വി റെഡ്എക്സ് ഫാമിലി കുടുംബങ്ങളുടെ പ്രിയപ്പെട്ട പ്ലാനായി ഇതുമാറുമെന്ന് തങ്ങള്‍ക്ക് ഉറപ്പാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീശ് ഖോസ്ല ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പോസ്റ്റ് പെയ്ഡ് സൗകര്യങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഉപയോഗിക്കാന്‍ ഇതു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vi