ഫോണ്‍ വിപണിയില്‍ ഇനി വിവോയുടെ സെല്‍ഫി വിസ്മയം

സ്മാര്‍ട്ട്‌ഫോണ്‍ ഓഡിയോ രംഗത്തെ 'ഹൈ-ഫൈ' വിജയത്തോടൊപ്പം ചരിത്ര സവിശേഷതകളുമായി വിവോ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സജീവമാകുന്നു.

New Update
ഫോണ്‍ വിപണിയില്‍ ഇനി വിവോയുടെ സെല്‍ഫി വിസ്മയം

സ്മാര്‍ട്ട്‌ഫോണ്‍ ഓഡിയോ രംഗത്തെ 'ഹൈ-ഫൈ' വിജയത്തോടൊപ്പം ചരിത്ര സവിശേഷതകളുമായി വിവോ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സജീവമാകുന്നു. സെല്‍ഫി രംഗത്തെ പ്രവണതകളെ മനസ്സിലാക്കി കൊണ്ടാണ് വിവോ 20 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയോട് കൂടിയ പുത്തന്‍ മോഡല്‍ V5,'ക്യാമറ & മ്യൂസിക്ക്' വിപണിയിലിറക്കുന്നത്. മൂണ്‍ ലൈറ്റ് ഫഌഷും സോണി IMX 376 ഇമേജ് സെന്‍സും 5P ലെന്‍സുമുള്ള സെല്‍ഫി ക്യാമറ, മങ്ങിയ വെളിച്ചത്തിലും വ്യക്തതയുള്ള ഫോട്ടോകള്‍ പകര്‍ത്താന്‍ സഹായിക്കും.
എല്‍.ഇ.ഡി ഫ്‌ളാഷോടു കൂടിയ 13 മെഗാപിക്‌സലാണ് ബാക്ക് ക്യാമറക്ക് നല്‍കിയിരിക്കുന്നത്.

5.5 ഇഞ്ചില്‍ 1280*720 പിക്‌സല്‍ എച്ച് ഡി ഡിസപ്ലേയോട് കൂടിയ ഈ 'സെല്‍ഫി സെന്‍ട്രിക്ക്' ഫോണ്‍, മെറ്റല്‍ യൂണി ബോഡി സവിശേഷതയോടെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

4 ജീബി റാം,32 ജീബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഫോണിനെ ആകര്‍ഷകമാക്കുന്ന മറ്റു സവിശേഷതകള്‍. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 3000 mAh ബാറ്ററി ശേഷി, 4ജീ കണക്റ്റിവിറ്റി ഓപ്ഷന്‍, ഹൈ-ഫൈ ഓഡിയോ സപ്പോര്‍ട്ട് തുടങ്ങിയ ഘടകങ്ങള്‍ വിവോ V5നെ വ്യത്യസ്തമാക്കുന്നു. നിലവില്‍ പ്രീ ഓര്‍ഡര്‍ വഴി ഇന്ത്യയുടെ പ്രമുഖ നഗരങ്ങളില്‍ ലഭ്യമാകുന്ന V5 മോഡല്‍, നവംബര്‍ 26 നു വ്യാപകമായി വില്‍പനക്ക് എത്തും. ഒട്ടേറെ നൂതന സവിശേഷതകളോടെ പുറത്തിറങ്ങിയ വിവോ V5 ന്റെ വില 17,980 രൂപയാണ്.

20 megapixel selfie camera v5 vivo