വിവോയുടെ വൈ81 സ്മാര്‍ട്‌ഫോണ്‍ വിയറ്റ്നാമില്‍ അവതരിപ്പിച്ചു

വിവോ വൈ 81 സ്മാര്‍ട്ഫോണ്‍ വിയറ്റ്നാമില്‍ അവതരിപ്പിച്ചു. 19:9 അനുപാതത്തിലുള്ള നോച്ച് ഡിസ്പ്ലേയാണ് വിവോ വൈ 81 ന് ഉള്ളത്.

author-image
Anju N P
New Update
വിവോയുടെ വൈ81 സ്മാര്‍ട്‌ഫോണ്‍ വിയറ്റ്നാമില്‍ അവതരിപ്പിച്ചു

വിവോ വൈ 81 സ്മാര്‍ട്ഫോണ്‍ വിയറ്റ്നാമില്‍ അവതരിപ്പിച്ചു. 19:9 അനുപാതത്തിലുള്ള നോച്ച് ഡിസ്പ്ലേയാണ് വിവോ വൈ 81 ന് ഉള്ളത്.

ആന്‍ഡ്രോയിഡ് 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓഎസ് ആണ് ഫോണില്‍ സജ്ജീകരിച്ചിട്ടുള്ളത്. 6.22 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയുള്ള ഫോണ്‍ ലോഹ രൂപകല്‍പ്പനയിലുള്ളതാണ്. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണ്‍ സ്‌ക്രീനിനുണ്ട്. 4,990,000 വിയറ്റനാമീസ് ഡോങ് ( 14,815 രൂപ) ആണ് ഫോണിന് വില.

13 മെഗാപിക്സല്‍ റെയര്‍ ക്യാമറയാണ് ഫോണില്‍. അഞ്ച് മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. ഡ്യുവല്‍ സിം സൗകര്യമുണ്ട്. മീഡിയാ ടെക് എംടി 6762 പ്രൊസസറും, മൂന്ന് ജിബി റാം ഉണ്ട്.

32 ജിബി ആണ് ഇന്റേണല്‍ സ്റ്റോറേജ്. 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും. 4ജി എല്‍ടിഇ സൗകര്യമുള്ള ഫോണില്‍ ബ്ലൂടൂത്ത്, ജിപിഎസ്, വൈഫൈ തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളുമുണ്ട്.

vivo