പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയ നിരക്കുകളുമായി വി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ഇന്ത്യയിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. പുതിയ പദ്ധതികള്‍ 2021 നവംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും. എആര്‍പിയു മെച്ചപ്പെടുത്തുന്ന പ്രക്രിയയ്ക്കു തുടക്കം കുറിക്കാനും ഈ വ്യവസായം നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദം നേരിടാനും പുതിയ പദ്ധതികള്‍ സഹായകമാകും.

New Update

ഫിക്സഡ് ബ്രോഡ്ബാന്‍റ്, മൊബൈല്‍ ശൃംഖല എന്നിവ പരിശോധിക്കുന്ന ആപ്ലിക്കേഷനുകളിലെ ആഗോള മുന്‍നിരക്കാരായ ഊകല സാക്ഷ്യപ്പെടുത്തിയതു പ്രകാരം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ ശൃംഖലയെ മെച്ചപ്പെടുത്തുന്നതു തുടരാനും ഈ നിരക്കുകള്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനെ സഹായിക്കും. സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യാ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാന്‍ വി തങ്ങളുടെ പ്രതിബദ്ധത തുടരുകയും ചെയ്യും.

ഈ പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ വോയ്സിന്‍റേയും ഡാറ്റയുടേയും കാര്യത്തില്‍ ലളിതവും സൗകര്യപ്രദവുമായ പദ്ധതികള്‍ പരമാവധി സവിശേഷതകളോടെ വി തയ്യാറാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സവിശേഷമായ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഏറ്റവും മികച്ച പദ്ധതികള്‍ തെരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്ക് www.myvi.in സന്ദര്‍ശിച്ച് 2021 നവംബര്‍ 25 മുതല്‍ ആരംഭിക്കുന്ന പദ്ധതികളുടെ കൂടുതല്‍ വിവരങ്ങള്‍ നേടാം.

Vi