പുതിയ ഓഫറുമായി വോഡഫോണ്‍, ജിയോക്കെതിരെ പുതിയ അടവ്

ഏഴ് രൂപയ്ക്ക് വൊഡാഫോണ്‍ നെറ്റ്‌വര്‍ക്കില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, പതിനാറ് രൂപയ്ക്ക് ഒരു മണിക്കൂര്‍ അണ്‍ലിമിറ്റഡ് 4ജി/3 ജി എന്നിവയാണ് സുപ്രീംഹൗര്‍ എന്ന ഈ ഓഫറിലൂടെ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ലഭ്യമാകുന്നത്

author-image
S R Krishnan
New Update
 പുതിയ ഓഫറുമായി വോഡഫോണ്‍, ജിയോക്കെതിരെ പുതിയ അടവ്

ന്യൂഡല്‍ഹി: മൊബൈല്‍ സേവന രംഗത്ത് മത്സരം കൊഴുപ്പിക്കാന്‍ വീണ്ടും ഗംഭീര ഓഫറുമായി വൊഡാഫോ. ഏഴ് രൂപയ്ക്ക് വൊഡാഫോണ്‍ നെറ്റ്‌വര്‍ക്കില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, പതിനാറ് രൂപയ്ക്ക് ഒരു മണിക്കൂര്‍ അണ്‍ലിമിറ്റഡ് 4ജി/3 ജി എന്നിവയാണ് സുപ്രീംഹൗര്‍ എന്ന ഈ ഓഫറിലൂടെ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ലഭ്യമാകുന്നത്. ഈ ഡാറ്റ് ഓഫര്‍ ദിവസത്തില്‍ 24 പ്രാവശ്യം പ്രയോജനപ്പെടുത്താം. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഓഫറുകള്‍ ജനുവരി ഒന്‍പതോടെ എല്ലാ വോഡഫോണ്‍ സര്‍ക്കിളുകളിലും ലഭ്യമാകും. റിലയന്‍സ് ജിയോയെ ലക്ഷ്യം വെച്ചാണ് പുതിയ ഓഫറുകള്‍ ജിയോയുടെ സൗജന്യ സര്‍വ്വീസ് മാര്‍ച്ച് 31 ന് അവസാനിക്കും.

vodafone-jio-offer-net-data-mobile-circle-cellphone