/kalakaumudi/media/post_banners/e3e67284ee8170d811e2623f4648741680c78e152fe0d40b4037a88c74e4f260.jpg)
കൊച്ചി: വോഡഫോണ്‍ ഇന്ത്യ വിസയുമായി ചേര്‍ന്ന് രാജ്യാന്തര റോമിംഗ് പാക്ക് അവതരിപ്പിക്കുന്നു. ഇതനുസരിച്ച് വിസ ട്രാവല്‍ പ്രീപെയ്ഡ് കാര്‍ഡ് ഉപയോഗിക്കുന്ന വോഡഫോണ്‍ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് 10, 28 ദിവസത്തേക്കുള്ള വോഡഫോണ്‍ ഐറോം ഫ്രീ പാക്കുകള്‍ 500 രൂപ മുതല്‍ 750 രൂപ വരെ ഇളവില്‍ ലഭിക്കുന്നതാണ്. 65 രാജ്യങ്ങളില്‍ ഉപയോഗിക്കാവുന്ന 28 ദിവസം വാലിഡിറ്റിയുള്ള വോഡഫോണ്‍ ഐറോം ഫ്രീ പ്ലാനിന് വില 5000 രൂപയാണ്.65 രാജ്യങ്ങളില്‍ വോഡഫോണ്‍ ഐറോം ഫ്രീ പ്ലാന്‍ ലഭ്യമാണ്. യുഎസ്എ, യൂറോപ്പ്, യുഎഇ, യുകെ, സിംഗപ്പൂര്‍, തായ്ലാന്റ്, മലേഷ്യ, ന്യൂസിലാന്റ് ഉള്‍പ്പടെ 45 രാജ്യങ്ങളില്‍ അണ്‍ലിമിറ്റഡ് കോളും ഡാറ്റയും ലഭ്യമാകുന്നതാണ് ഐറോം ഫ്രീ പ്ലാന്‍.
ഇതിനെല്ലാം പുറമെ വിസാ ട്രാവല്‍ പ്രീപെയ്ഡ് കാര്‍ഡും വോഡഫോണ്‍ പോസ്റ്റ് പെയ്ഡ് കണക്ഷനും ഉള്ളവര്‍ക്ക് 750 രൂപ ഇളവില്‍ 4250 രൂപയ്ക്ക് ഈ പ്ലാന്‍ ലഭിക്കുന്നതാണ്.മാത്രമല്ല, 10 ദിവസത്തേക്കുള്ള വോഡഫോണ്‍ ഐറോം ഫ്രീ പ്ലാനിന് 3500 രൂപയാണ് വില വരുന്നത്. വോഡഫോണ്‍ പോസ്റ്റ്പെയ്ഡ് കണക്ഷനുള്ള വിസ ട്രാവല്‍ പ്രീപെയ്ഡ് കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് 500 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കുന്നതുമാണ്. അങ്ങനെ ഫലപ്രദമായി സേവനം 3000 രൂപയ്ക്ക് ലഭ്യമാക്കുകയും ചെയ്യുന്നതാണ്.കൂടാതെ വിദേശ യാത്രയില്‍ എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ചെലവൊന്നുമില്ലാതെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് സഹായം തേടാവുന്നതാണ്.