/kalakaumudi/media/post_banners/ff148730467d896e35fa770e2584b52689202307c1729cf5b7c62d41e781d27d.jpg)
ഐപിഎല്ലിന്റെ ആവേശത്തിന് മാറ്റുകൂട്ടാന്‍ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ രംഗത്ത് എത്തിയിരിക്കുന്നു. ഒളിഞ്ഞിരിക്കുന്ന പന്ത് കണ്ടെത്തുന്ന ഭാഗ്യശാലികള്‍ക്കായി കിടിലന്‍ സമ്മാനവുമായാണ് വോഡഫോണ്‍ രംഗത്തെത്തിയിരിക്കുന്നത്.മൈ വോഡഫോണ്‍ ആപ്പ് ഉപയോഗിക്കുന്ന വര്‍ക്കായി സ്പോട് ദി ബോള്‍ എന്ന ഗെയിമാണ് നിലവില്‍ വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മൈ വോഡഫോണ്‍ ആപ്പില്‍ ഉപയോക്താക്കളുടെ ഇടപെടല്‍ വര്‍ധിപ്പിക്കാനാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.മാത്രമല്ല ആപ്പിലെ വിവിധ പേജുകള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന പന്ത് കണ്ടെത്തുക എന്നതാണ് ഈ ഗെയിം. ഇത്തരത്തില്‍ ഭാഗ്യശാലികളായ 50 പേര്‍ക്ക് ദിവസേന 500 രൂപയോളം വരുന്ന ആമസോണ്‍ വൗച്ചറുകള്‍ സ്വന്തമാക്കാന്‍ കഴിയും. ഇതിനു പുറമെ ആപ്ലിക്കേഷനിലെ പേജുകള്‍ക്കിടയില്‍ പന്തുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതില്‍ ടച്ച് ചെയ്ത് ആമസോണ്‍ ഗിഫ്റ്റ് വൗച്ചറിന് രജിസ്റ്റര്‍ ചെയ്താല്‍ സമ്മാനം ലഭിക്കുന്നതുമാണ്.