By priya.25 09 2023
ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഫോണുകളില്‍ ചാനലിന്റെ സ്റ്റാറ്റസുമായി ബന്ധപ്പെട്ട് ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ചില രാജ്യങ്ങളില്‍ ഉള്ളടക്കത്തിന് നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ഈ ഫീച്ചര്‍ ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രയോജനപ്പെടും.
നിയമപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചാനല്‍ ഉള്ളടക്കം പൂര്‍ണമായി പ്രദര്‍ശിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ചാനല്‍ നിര്‍മ്മാതാക്കള്‍ക്ക് വിവരം നല്‍കുന്ന നോട്ടിഫിക്കേഷന്‍ ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ്കൊണ്ടുവന്നിരിക്കുന്നത്.