/kalakaumudi/media/post_banners/657b17598f2861f88eed15e83ea9e28b42583a53814de2943ac3382d089cad3b.jpg)
ന്യൂഡല്‍ഹി: സാങ്കേതിക തകരാര്‍ പരിഹരിക്കപ്പെട്ടതിന് പിന്നാലെ വാട്‌സ്ആപ്പ് സേവനങ്ങള്‍ ലഭ്യമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.07നാണ് രാജ്യത്ത് വാട്‌സ്ആപ്പ് നിശ്ചലമായത്. 2.20ഓടെ ഏകദേശം രണ്ട് മണിക്കൂര്‍ നേരം പിന്നിട്ടാണ് സേവനങ്ങള്‍ വീണ്ടും ലഭ്യമായി തുടങ്ങിയത്.
ഇതാദ്യമായിട്ടാണ് ദീര്‍ഘ സമയം വാട്‌സ്ആപ്പ് സേവനങ്ങളില്‍ തടസ്സം നേരിട്ടിട്ടുള്ളത്. യുകെയിലുടനീളമുള്ള ഉപയോക്താക്കള്‍ക്കും വാട്‌സ്ആപ്പ് സേവനം മുടങ്ങിയിരുന്നു. ലോകത്താകമാനം 200 കോടിയിലധികം ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്.
അതേസമയം വാട്‌സ്ആപ്പ് സേവനങ്ങള്‍ നിശ്ചലമായതോടെ ഇതര സമൂഹ മാധ്യമങ്ങളില്‍ വ്യാപക ട്രോളാണ് പ്രചരിക്കുന്നത്.