വാട്സ്ആപ്പില്‍ ഇനി പേര് നല്‍കാതെ ഗ്രൂപ്പ് ഉണ്ടാക്കാം; പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്

വാട്സ്ആപ്പില്‍ ഉപയോക്താവിന് പേര് നല്‍കാതെ തന്നെ ഗ്രൂപ്പ് ഉണ്ടാക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്.

author-image
Priya
New Update
വാട്സ്ആപ്പില്‍ ഇനി പേര് നല്‍കാതെ ഗ്രൂപ്പ് ഉണ്ടാക്കാം; പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്

നൃന്യൂഡല്‍ഹി: വാട്സ്ആപ്പില്‍ ഉപയോക്താവിന് പേര് നല്‍കാതെ തന്നെ ഗ്രൂപ്പ് ഉണ്ടാക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്.

ഗ്രൂപ്പിന് പേര് നല്‍കാന്‍ സമയമില്ലാത്തവര്‍ക്കും സ്വകാര്യത കണക്കിലെടുത്തുമാണ് പുതിയ ഫീച്ചര്‍. ഗ്രൂപ്പില്‍ ആശയവിനിമം നടത്തുന്നത് ആരായിരിക്കുമെന്നതിനെ അടിസ്ഥാനമാക്കി ഓട്ടോമാറ്റിക്കായി പേര് നല്‍കുന്ന രീതിയാണ് അവലംബിക്കുക.

ഉദാഹരണത്തിന്‌, ഗ്രൂപ്പില്‍ തോമസ്, ബിജു എന്നിവരാണ് ചര്‍ച്ച നടത്തുന്നതെങ്കില്‍ വാട്സ്ആപ്പ് ഓട്ടോമാറ്റിക്കായി തോമസ് ആന്റ് ബിജു എന്ന പേര് തിരിച്ചറിയാന്‍ താത്കാലികമായി ഇരുവര്‍ക്കും നല്‍കുന്ന രീതിയാണ് ഫീച്ചറിന്റെ പ്രത്യേകത.

ഉപയോക്താക്കളുടെ സ്വകാര്യത മാനിച്ചാണ് പുതിയ ഫീച്ചര്‍. ഓരോ ഉപയോക്താവിനെയും അടിസ്ഥാനമാക്കി ഗ്രൂപ്പിന് വ്യത്യസ്ത പേര് നല്‍കുന്ന രീതിയിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.

ഉപയോക്താവ് കോണ്‍ടാക്ട്സില്‍ സേവ് ചെയ്തിരിക്കുന്ന ഗ്രൂപ്പ് അംഗങ്ങളുടെ പേരിന്റെ അടിസ്ഥാനത്തിലാണ് വാട്സ്ആപ്പ് ഓട്ടോമാറ്റിക്കായി ഗ്രൂപ്പ് പേര് നല്‍കുക.

ഗ്രൂപ്പില്‍ ആഡ് ചെയ്തെങ്കിലും മറ്റു ഉപയോക്താക്കളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ പേരില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ഫോണ്‍ നമ്പര്‍ മാത്രമാണ് കാണാന്‍ കഴിയുക. വരും ആഴ്ചകളില്‍ പുതിയ ഫീച്ചര്‍ എല്ലാവരിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

whatsapp