വീഡിയോ കോളിനിടെ ഇനി മ്യൂസിക് പങ്കുവെക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

വീഡിയോ കോളിനിടെ മ്യൂസിക് ഓഡിയോ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്.

author-image
Priya
New Update
വീഡിയോ കോളിനിടെ ഇനി മ്യൂസിക് പങ്കുവെക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

ന്യൂഡല്‍ഹി: വീഡിയോ കോളിനിടെ മ്യൂസിക് ഓഡിയോ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. 

വീഡിയോയ്‌ക്കൊപ്പം ഓഡിയോ ഉള്ളടക്കവും പങ്കുവെയ്ക്കാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് നവ്യാനുഭവമാകുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തല്‍.

 

വീഡിയോ കോളിനിടെ ഒരേ സമയം വീഡിയോയും മ്യൂസിക് ഓഡിയോയും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്ത് വച്ചാല്‍ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.

സ്‌ക്രീന്‍ ഷെയര്‍ ഓപ്ഷന്‍ എനേബിള്‍ ചെയ്താല്‍ മറ്റുള്ളവരുമായി ഏത് ഓഡിയോയും പങ്കുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിക്കുന്നത്. 

whatsapp