വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന നൂറ് കണക്കിന് വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ് രംഗത്ത്

വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ് രംഗത്ത്് എത്തിയിരിക്കുന്നു.തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിനാസാണ് നൂറ് കണക്കിന് വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തിരിക്കുന്ന്ത്.

author-image
ambily chandrasekharan
New Update
വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന നൂറ് കണക്കിന് വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ് രംഗത്ത്

വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ് രംഗത്ത്് എത്തിയിരിക്കുന്നു.തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിനാസാണ് നൂറ് കണക്കിന് വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തിരിക്കുന്ന്ത്. ഈ വീഡീയോകളെല്ലാം തന്നെ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന തരത്തിലുളളവയാണെന്നാണ് യൂട്യൂബിന്റെ വാദം.മാത്രമല്ല,അക്കാദമിക് വര്‍ക്കുകള്‍ എങ്ങനെ ലളിതമായി എഴുതാം എന്ന് പഠിപ്പിക്കുന്ന സൈറ്റ് EduBirdie യെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ,ലേഖനങ്ങള്‍ തയ്യാറാക്കാനും അസൈമെന്റുകള്‍ ഉണ്ടാക്കാനും സഹായിക്കുന്ന EduBirdie ന്റെ പരസ്യം നല്‍കിയ വീഡിയോകളാണ് പ്രധാനമായും നീക്കം ചെയ്തിരിക്കുന്നത്. 700 ദശലക്ഷം സന്ദര്‍ശകരുള്ള 1,400 വീഡിയോകളില്‍ ഈ സൈറ്റിന്റെ പരസ്യമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

YouTube has removed hundreds of videos that are misleading students