പോര്‍ട്ടബിള്‍ വയര്‍ലെസ് ബൂംബോക്‌സുമായി സീബ്രോണിക്‌സ് വിപണിയില്‍

പോര്‍ട്ടബിള്‍ വയര്‍ലെസ് ബൂംബോക്‌സുമായി സീബ്രോണിക്‌സ് വിപണിയില്‍. വീട്ടിനകത്തെയും പറുത്തെയും ഉപയോഗത്തിന് അനുയോജ്യമായ പവര്‍ഫുള്‍ സ്പീക്കറാണ് ആക്‌സല്‍ റിട്രോ ബൂംബോസ്‌ക്‌സ്.

author-image
Farsana Jaleel
New Update
പോര്‍ട്ടബിള്‍ വയര്‍ലെസ് ബൂംബോക്‌സുമായി സീബ്രോണിക്‌സ് വിപണിയില്‍

പോര്‍ട്ടബിള്‍ വയര്‍ലെസ് ബൂംബോക്‌സുമായി സീബ്രോണിക്‌സ് വിപണിയില്‍. വീട്ടിനകത്തെയും പറുത്തെയും ഉപയോഗത്തിന് അനുയോജ്യമായ പവര്‍ഫുള്‍ സ്പീക്കറാണ് ആക്‌സല്‍ റിട്രോ ബൂംബോസ്‌ക്‌സ്.

ആക്‌സലിന്റെ രൂപകല്‍പനയില്‍ വ്യത്യസ്തമുണ്ട്. ഇതുതന്നെയാണ് ആക്‌സലിന്റെ സവിശേഷതയും. ശബ്ദത്തില്‍ അതിശക്തമായ ആക്‌സലിന് ഭാരം കുറഞ്ഞ ഒതുങ്ങിയ രൂപമാണ്. കണ്‍ട്രോള്‍ ബട്ടണുകളും ഈക്വലൈസറും മുകള്‍ഭാഗത്താണ് നല്‍കിയിരിക്കുന്നത്. ബ്ലൂടൂത്ത് സംയോജിപ്പിച്ച് ഫോണ്‍ കോളുകളും ചെയ്യാം. മ്യൂസിക്ക് സ്ര്ടീമിംഗ്, എഫ്.എം.റേഡിയോ, പ്ലേബാക്ക് എന്നീ സൗകര്യങ്ങളുമുണ്ട്. ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളില്‍ സ്പീക്കറും ലഭ്യമാണ്.

പെര്‍ഫോര്‍മന്‍സും രൂപകല്‍പ്പനയും വഴി ഈ മോഡലിലൂടെ റിട്രോ ബൂംബോക്‌സ് സങ്കല്‍പ്പത്തിന് പുതിയ മാനം നല്‍കുമെന്നും സീബ്രോണിക്‌സ് ഡയറക്ടര്‍ പ്രദീപ് ജോഷി അറിയിച്ചു. 2,799 രൂപയാണ് ബൂംബോക്‌സിന്റെ വില. പ്രധാന ഷോപ്പുകളില്‍ ലഭ്യമാകും.

Zebroics wireless portable Boombox Speaker Zebroics launch wireless portable Boombox Speaker