/kalakaumudi/media/post_banners/1123498d3074ac4d61be5711219b5b74d5c2416dfaa061e31a61f8820fa82351.jpg)
മുംബൈ: ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സൂം സേവനങ്ങള്‍ വിപുലീകരിക്കാന്‍ പുതിയ ആപ്പുകള്‍ ഇറക്കാന്‍ പദ്ധതിയിടുന്നു. ഇമെയില്‍, കലണ്ടര്‍ ആപ്പുകള്‍ പ്രഖ്യാപിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം വീഡിയോ ചാറ്റ് പ്ലാറ്റ്‌ഫോം പുതിയ ആപ്ലിക്കേഷനുകളുടെ ലോഞ്ചിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിട്ടില്ലെങ്കിലും ഈ വര്‍ഷാവസനത്തിന് മുന്‍പ് പുതിയ സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് വിവരം.
കോവിഡ് മഹാമാരി കാലയളവില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പില്‍ വരുത്തിയപ്പോള്‍ ഭൂരിഭാഗം പേരും ആശ്രയിച്ചത് സൂം ആപ്പിനെയായിരുന്നു. നിലവില്‍ ഇമെയില്‍ സേവനദാതാക്കള്‍ ഏറെയുള്ളതുകൊണ്ടുതന്നെ ജനപ്രിയ ആപ്പുകളില്‍ നിന്ന് സൂമിന് കടുത്ത മത്സരം നേരിടേണ്ടി വരും.
ഗൂഗിളിന്റെ ജിമെയില്‍ ആപ്പാണ് ലോകമെമ്പാടുമുള്ള ധാരാളം ഉപഭോക്താക്കള്‍ കാഷ്വല്‍ ആവശ്യങ്ങള്‍ക്കും ജോലിക്കുമായി വ്യാപകമായി ഉപയോഗിച്ചുവരുന്നത്. 2018ല്‍ ജിമെയിലിന് ഏകദേശം 1.5 ബില്യണ്‍ സജീവ ഉപഭോക്താക്കളുണ്ടെന്നും കഴിഞ്ഞ നാലു വര്‍ഷമായി എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു.
ലിറ്റ്മസ് പങ്കിട്ട ഡാറ്റ അനുസരിച്ച്, ആപ്പിളിന്റെ ഇമെയില്‍ സേവനമാണ് ജിമെയിലിനെക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. ഇതിന് ഏകദേശം 57.72 ശതമാനം വിപണി വിഹിതമുണ്ട്. അതേസമയം ജിമെയിലിന് ഏകദേശം 29.43 ശതമാനം വിഹിതമുണ്ട്. മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക് 4.33 ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്താണ്.
Zmail, Zcal എന്ന പേരില്‍ പുതിയ ആപ്ലിക്കേഷനുകളാണ് സൂം പുറത്തിറക്കുന്നത്. ഈ വര്‍ഷം നവംബറില്‍ സൂം അതിന്റെ സൂംടോപ്പിയ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കും. കോണ്‍ഫറന്‍സില്‍ പുതിയ സേവനങ്ങള്‍ അനാഛാദനം ചെയ്യുകയോ, വിവരങ്ങള്‍ പുറത്തുവിടുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.