By Lekshmi.11 01 2023
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റ ഈയടുത്ത് കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരുന്നു.ഇപ്പോഴിതാ ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിക്കാനിരുന്നവർക്ക് അയച്ച ജോബ് ഓഫറുകൾ മെറ്റ പിന്‍വലിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരുമാനത്തിലെ ഇടിവും ഡിജിറ്റല്‍ വ്യവസായമേഖലയില്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികളുമാണ് തീരുമാനത്തിനു കാരണമെന്നാണ് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്.കൂടാതെ പല ഓഫീസുകളിലും മെറ്റ പിരിച്ചുവിടല്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലണ്ടന്‍ ഓഫീസിലേക്ക് നിയമനം നടത്താൻ അയച്ച ഓഫര്‍ ലെറ്ററുകളാണ് മെറ്റ പിന്‍വലിച്ചതെന്നാണ് വിവരങ്ങള്‍.ന്യൂയോര്‍ക്കിലെ ഒരു ഓഫീസ് അടച്ചിടാനും മെറ്റയ്ക്ക് പദ്ധതിയുണ്ടെന്നും വിവരങ്ങളുണ്ട്.