അൺലിമിറ്റഡ് സേവനങ്ങളുമായി എയർടെൽ; ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

By Lekshmi.01 04 2023

imran-azhar

 വൻ ഓഫറുകളുമായി എയർടെൽ.90 ദിവസം വാലിഡിറ്റിയുള്ള പ്രീ പെയ്ഡ് പ്ലാനുകളിൽ വൻ ഓഫറുകളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.ഐപിഎൽ സീസൺ പ്രമാണിച്ച് ജിയോ മികച്ച ഓഫറുകളാണ് അവതരിപ്പിക്കുന്നത്.ഇതിനു പിന്നാലെയാണ് എയർടെല്ലും ഓഫറുകളുമായി എത്തുന്നത്.

 

 

 

രാജ്യത്തെ മുൻനിര ടെലികോം ഓപ്പറേറ്ററുമാരാണ് ഭാരതി എയർടെൽ.90 ദിവസത്തെ വാലിഡിറ്റിയുള്ള 779 രൂപയുടെ പ്രീ പെയ്ഡ് പ്ലാൻ അൺലിമിറ്റഡാണ്.ഈ പ്ലാനനുസരിച്ച് ദിവസേന 1.5 ജിബി അതിവേഗ 4ജി ഡേറ്റ ലഭിക്കും.രാജ്യത്തെ ഏത് നെറ്റ് വർക്കിലേക്കും ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ ഉൾപ്പെടെയുള്ള അൺ‍ലിമിറ്റഡ് സേവനങ്ങൾ ലഭിക്കുമെന്നതാണ് പ്രത്യേകത.

 

 

 

ഇവയ്ക്ക് പുറമെ മൂന്ന് മാസത്തെ അപ്പോളോ 24 ബൈ 7 സർക്കിൾ മെമ്പർഷിപ്പും ഉപഭോക്താക്കൾക്ക് ലഭിക്കും.ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, പോഡ്‌കാസ്റ്റ് ഉൾപ്പെടെയുള്ള വിങ്ക് മ്യൂസിക്, 90 ദിവസത്തേക്ക് സൗജന്യ ഹെലോട്യൂൺസ് എന്നിവയും ഇതിനൊപ്പം ലഭിക്കുന്ന സേവനങ്ങളാണ്.

 

 

 

ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ്പ് വിങ്ക് മ്യൂസിക് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട സംഗീതം ആസ്വദിക്കാനും അവസരമുണ്ട്.പ്രതിദിന ഹൈ-സ്പീഡ് ഡേറ്റ ഉപയോഗത്തിന് കഴിഞ്ഞാലും 64 കെബിപിഎസ് വേഗത്തിൽ പരിധിയില്ലാത്ത ഡേറ്റ ലഭിക്കുമെന്നും കമ്പനി പറയുന്നു.

 

 

OTHER SECTIONS