/kalakaumudi/media/post_banners/977be158a44717384d1ace40c38650febf8d2d3166ae90480dcf447f1b665cb1.jpg)
വിപണി കൈയ്യടക്കാന്‍ ഇനി എയര്‍ടെല്ലും ആമസോണും പുതുപുത്തന്‍ ഓഫറുകളുമായി എത്തുന്നു.സ്മാര്‍ട്ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് കിടിലന്‍ ഓഫറുകളുമായി എയര്‍ടെല്‍ രംഗത്തെത്തിയിരിക്കുകയാണ്.മാത്രമല്ല എയര്‍ടെല്ലിനൊപ്പം ആമസോണും രംഗത്ത്് വന്നിരിക്കുന്നു.3,399 രൂപയ്ക്ക് മുകളില്‍ വിലയുള്ള ബജറ്റ് സ്മാര്‍ട്ഫോണുകള്‍ക്കൊപ്പമാണ് നിലവില്‍ കാഷ്ബാക്ക് ഓഫറുകളുമായി ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്. കൂടാതെ ഈ ഓഫറിനൊപ്പം 65 ബജറ്റ് സ്മാര്‍ട്ഫോണുകളും ലഭ്യമാണ്. 36 മാസം കൊണ്ട് രണ്ട് ഘട്ടങ്ങളിലായിട്ടാണ് 2000 രൂപ എയര്‍ടെല്‍ നല്‍കുന്നത്. ആദ്യ 18 മാസക്കാലത്തിനുള്ളില്‍ ഉപയോക്താക്കള്‍ 3500 രൂപയുടെ റീച്ചാര്‍ജ് ചെയ്യണമെന്നും പിന്നീട് അടുത്ത 18 മാസത്തിനുള്ളില്‍ വീണ്ടും 3500 രൂപയുടെ റീച്ചാര്‍ജ് പരിധിയിലെത്തുമ്പോള്‍ ബാക്കിയുള്ള 1500 രൂപ കാഷ്ബാക്ക് ആയി ലഭിക്കുന്നതുമാണെന്നാണ് ഓഫര്‍.ഇതിനു പുറമെ ആമസോണ്‍ വഴിയുള്ള 169 രൂപയുടെ എയര്‍ടെല്‍ റീച്ചാര്‍ജുകള്‍ ചെയ്താലും 600 രൂപയും കാഷ്ബാക്ക് ആയി ലഭിക്കുന്നതാണ്,മാത്രമല്ല, ആമസോണ്‍ മണിയായാണ് ഇത് ലഭിക്കുന്നത്. അതിനായി 24 മാസത്തിനുള്ളില്‍ 24 തവണ റീച്ചാര്‍ജ് ചെയ്തിരിക്കണം. ഒരോ റീച്ചാര്‍ജിലും 25 രൂപ കാഷ്ബാക്ക് ആയി ലഭിക്കുന്നതാണ്.