84 ദിവസത്തേക്ക് 84 ജിബി ഡാറ്റാ ഓഫറുമായി എയര്‍ടെല്‍

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയോട് കിടപിടിയ്ക്കാന്‍ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍. 84 ദിവസത്തേക്ക് 84 ജിബി ഡാറ്റ വാഗ്ദാനം ചെയ്താണ് എയര്‍ടെല്‍ വിപണിയില്‍ വീണ്ടും സജീവമാകു

author-image
Anju N P
New Update
84 ദിവസത്തേക്ക് 84 ജിബി ഡാറ്റാ ഓഫറുമായി എയര്‍ടെല്‍

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയോട് കിടപിടിയ്ക്കാന്‍ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍. 84 ദിവസത്തേക്ക് 84 ജിബി ഡാറ്റ വാഗ്ദാനം ചെയ്താണ് എയര്‍ടെല്‍ വിപണിയില്‍ വീണ്ടും സജീവമാകുന്നത്. 399 രൂപ നിരക്കോട് കൂടിയ പദ്ധതി 4ജി സിമ്മുകളില്‍ മാത്രമെ പ്രയോജനപ്പെടുകയുള്ളൂ.
പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകള്‍ക്കൊപ്പമാണ് പ്രതിദിനം 1 ജിബി എന്ന നിബന്ധനയോടു കൂടി 84 ജിബി ഡാറ്റ ലഭിക്കുക. പ്രതിദിന പരിധി മറികടന്നാല്‍ നെറ്റിന്റെ വേഗതയിലും ഇടിവ് പ്രകടമാകും.

ഒരാഴ്ച 1,000 മിനുട്ടാണ് ലോക്കല്‍, എസ്ടിഡി കോളുകള്‍ സൗജന്യമായി ലഭ്യമാകുക. ഈ പരിധി വിട്ടാല്‍ എയര്‍ടെല്ലിലേക്ക് തന്നെയുള്ള കോളുകള്‍ക്ക് മിനുട്ടിന് 10 പൈസയും മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ മിനുട്ടിന് 30 പൈസയും വീതം അധിക ചാര്‍ജായി നല്‍കേണ്ടി വരും.

airtel offer 84 gb