/kalakaumudi/media/post_banners/e1e4a72da342c6d9c11c5c18985c80b27cfb972489bfd73402feb32f5270bc6b.jpg)
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ വെല്ലാൻ എയർടെൽ എത്തിയിരിക്കുന്നു . പ്രീപെയ്ഡ് ഓഫറുമായാണ് എയർടെൽ എത്തിയിരിക്കുന്നത്. 82 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. ഓഫര്‍ കാലാവധിയില്‍ ആകെ 246 ജിബി ഡാറ്റ ഉപയോക്താവിന് ലഭിക്കും. എയര്‍ടെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഈ ഓഫര്‍ റീച്ചാര്‍ജ് ചെയ്യാവുന്നതാണ്.പ്രതിദിന ഉപയോഗ പരിധിയായ മൂന്ന് ജിബി കഴിഞ്ഞാലും 128 ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും.
ഈ സൗകര്യം അടുത്തിടെയാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. 199 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളില്‍ ഈ സൗകര്യം ലഭ്യമാവും. വാട്‌സ്‌ആപ്പ് ചാറ്റിനും മറ്റും 128 ജിബിപിഎസ് എന്ന വേഗത പര്യാപ്തമാണെങ്കിലും വീഡിയോ കാണാന്‍ പ്രയാസമാണ്.
82 ദിവസത്തെ വാലിഡിറ്റിയില്‍ 499 രൂപയുടെ മറ്റൊരു പ്ലാനും എയര്‍ടെല്‍ നല്‍കുന്നുണ്ട്. പ്രതിദിനം രണ്ട് ജിബി ഡേറ്റയാണ് ഇതില്‍ ലഭിക്കുക. അതേസമയം ഇതേ വാലിഡിറ്റിയിലുള്ള 448 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കും.