/kalakaumudi/media/post_banners/1981cfe918fdf654ab5c5502a207ccade340921ab6f00c68ebd921b06f987dc6.jpg)
മുംബൈ: രാജ്യത്തെ 3ജി സേവനം അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. 2020 മാര്‍ച്ചോടെ 3ജി പൂര്‍ണമായും ഇന്ത്യയില്‍ നിന്നും പിന്‍വലിക്കും, ഇതിനായുള്ള പ്രാരംഭ നടപടികള്‍ കൊല്‍ക്കത്തയില്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.
സെപ്റ്റംബറില്‍ ആറു മുതല്‍ ഏഴു സര്‍ക്കിളുകളിലും, ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ എല്ലാം സര്‍ക്കിളുകളിലും 3ജി നെറ്റ്വര്‍ക്ക് സേവനം അവസാനിപ്പിക്കുമെന്ന് എയര്‍ടെല്‍ സിഇഓ(ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ) ഗോപാല്‍ വിറ്റല്‍ അറിയിച്ചു. നിലവില്‍ പലരും 2ജിയില്‍ നിന്നും 4ജിയിലേക്ക് മാറുന്നുണ്ട്. ഏപ്രില്‍ 2020ഓടെ 2ജി,4ജി സേവനങ്ങള്‍ മാത്രമേ ഉണ്ടാവുകയൊള്ളു എന്നും എല്ലാം 4ജി അടിസ്ഥാനമാക്കിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
