റെഡ്ക്യാപ് സാങ്കേതിക വിദ്യയുമായി എയര്‍ടെല്‍

വലിയ ഡേറ്റ ഡൗണ്‍ലോഡ് ചെയ്യുമ്പോഴുള്ള സങ്കീര്‍ണത ഒഴിവാക്കുന്നതിനും ബാറ്ററി ചാര്‍ജ് കൂടുതല്‍ സമയം നീളുന്നതിനും സഹായകമായ റെഡ് ക്യാപ് ഇതാദ്യമായാണ് രാജ്യത്തവതരിപ്പിക്കുന്നത്.

author-image
Greeshma Rakesh
New Update
റെഡ്ക്യാപ് സാങ്കേതിക വിദ്യയുമായി എയര്‍ടെല്‍

ന്യൂഡെല്‍ഹി: എറിക്‌സന്റെ സഹകരണത്തോടെ എയര്‍ടെല്‍ തങ്ങളുടെ 5ജി നെറ്റ്വര്‍ക്കില്‍ റെഡ്ക്യാപ്(റെഡ്യൂസ്ഡ് ക്യാപ്പബലിറ്റി സൊല്യൂഷന്‍) വിജയകരമായി പരീക്ഷിച്ചു. വലിയ ഡേറ്റ ഡൗണ്‍ലോഡ് ചെയ്യുമ്പോഴുള്ള സങ്കീര്‍ണത ഒഴിവാക്കുന്നതിനും ബാറ്ററി ചാര്‍ജ് കൂടുതല്‍ സമയം നീളുന്നതിനും സഹായകമായ റെഡ് ക്യാപ് ഇതാദ്യമായാണ് രാജ്യത്തവതരിപ്പിക്കുന്നത്. സ്മാര്‍ട് വാച്ച്, ഇന്‍ഡസ്ട്രിയല്‍ സെന്‍സര്‍ എന്നിവയില്‍ നിന്ന് കൂടുതല്‍ 5
ജി കണക്ഷനുകള്‍ ലഭ്യമാക്കാന്‍ സഹായകമാണ് റെഡ്ക്യാപ് .

airtel redcap technology Technology News