0

  • Sign in with Email

By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.

Don’t have an account? Signup

  • Bookmarks
  • My Profile
  • Log Out
  • Kerala
  • National
  • International
  • Gulf
  • Mumbai
  • Malayalam Movies
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile
ad_close_btn
  • Kerala
  • National
  • International
  • Crime
  • Sports
  • Technology
  • Business
  • Astrology
  • Automobile

Powered by :

You have successfully subscribed the newsletter.
Technology

ഈ മെസേജ് കിട്ടിയെങ്കില്‍ ക്ലിക്ക് ചെയ്യരുത്, ഉടന്‍ ഡിലീറ്റ് ചെയ്യുക, മുന്നറിയിപ്പ്

ബാങ്ക് അക്കൗണ്ടുമായി പാന്‍ അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാന്‍ അറിയിപ്പ് നല്‍കുന്ന വ്യാജ മെസേജുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

author-image
Greeshma Rakesh
15 Mar 2023 21:24 IST
New Update
ഈ മെസേജ് കിട്ടിയെങ്കില്‍ ക്ലിക്ക് ചെയ്യരുത്, ഉടന്‍ ഡിലീറ്റ് ചെയ്യുക, മുന്നറിയിപ്പ്

 

വാട്‌സാപ്, ടെലഗ്രാം,ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ വഴി നിരവധി തട്ടിപ്പുകളും വഞ്ചനകളുമാണ് ദിവസവും നടക്കുന്നത്. അതെല്ലാം വ്യാജ ലിങ്കുകളും മെസേജുകളും വഴിയാണ് പ്രചരിക്കുന്നത്. ഏറ്റവും പുതിയ വ്യാജ ഫിഷിങ് മെസേജുകളെ കാര്യമായി തന്നെ സൂക്ഷിക്കണമെന്നാണ് ടെക് വിദഗ്ധരുടെ മുന്നറിയിപ്പ്. ജനങ്ങളുടെ ബാങ്ക് വിശദാംശങ്ങള്‍ വരെ തന്ത്രത്തില്‍ ചോര്‍ത്തുന്ന ഫിഷിങ്ങാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി പാന്‍ അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാന്‍ അറിയിപ്പ് നല്‍കുന്ന വ്യാജ മെസേജുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ലിങ്ക് ചെയ്യാത്ത പക്ഷം ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്നും വ്യാജ മെസേജില്‍ പറയുന്നുണ്ട്. മെസേജുകള്‍ സ്വീകരിക്കുന്നവരില്‍ ഭൂരിഭാഗവും അത്തരം സന്ദേശങ്ങള്‍ അവഗണിക്കുകയോ വഞ്ചനയെക്കുറിച്ച് മനസിലാക്കുകയോ ചെയ്യുന്നുണ്ടെങ്കിലും മറ്റുചിലര്‍ തട്ടിപ്പിനിരാകുന്നുണ്ട്. ഫോണില്‍ ലഭിച്ച എസ്എംഎസില്‍ ക്ലിക്ക് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ മുംബൈയിലെ 40ലധികം പേര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. നടി നഗ്മ മൊറാര്‍ജിക്കും എസ്എംഎസിനൊപ്പം ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു.

പാന്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ വൈകുന്നേരത്തോടെ മൊബൈല്‍ നെറ്റ് ബാങ്കിങ് ബ്ലോക്ക് ചെയ്യപ്പെടുമെന്ന് കാണിച്ച് ഫെബ്രുവരി 28നാണ് നഗ്മയ്ക്ക് മെസേജ് ലഭിക്കുന്നത്. ബാങ്കില്‍ നിന്നുള്ള അടിയന്തര അറിയിപ്പാണെന്ന് കരുതി നഗ്മ ലിങ്കില്‍ ക്ലിക്ക് ചെയ്തു. ഉടനെ ബാങ്കിന്റേതെന്ന് തോന്നിപ്പിക്കുന്ന പേജിലേക്ക് എത്തി, ഇവിടെ ഒടിപി നല്‍കാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച ഒടിപി നല്‍കിയതോടെ അവരുടെ അക്കൗണ്ടില്‍ നിന്ന് 99,998 രൂപ ഉടന്‍ പിന്‍വലിക്കപ്പെട്ടു.

ഇത്തരം ഫിഷിങ് എസ്എംഎസ് തട്ടിപ്പുകളുടെ കേസുകള്‍ പുതിയതല്ലെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇതുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വരെ 70 ലധികം എഫ്ഐആറുകളാണ് മുംബൈ പൊലീസ് റജിസ്റ്റര്‍ ചെയ്തത്. വൈറല്‍ എസ്എംഎസ് തട്ടിപ്പില്‍ നിന്ന് പൊതുജനങ്ങള്‍ സുരക്ഷിതരായിരിക്കാന്‍ സൈബര്‍ സെല്ലും മുംബൈ പൊലീസും മുന്നറിയിപ്പ് മെസേജ് പോലും നല്‍കി. എസ്എംഎസിലെ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടും. അതേസമയം, ഈ മെസേജുകള്‍ അയക്കുന്ന മുന്നൂറിലധികം സിം കാര്‍ഡുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

whatsapp technology fact check
Related Articles
Read the Next Article
banner
Latest Stories
Powered by


Subscribe to our Newsletter!




Powered by
Select Language
English

Share this article

If you liked this article share it with your friends.
they will thank you later

Facebook
Twitter
Whatsapp

Copied!