ഐഡിയ ഓഫറുകള്‍ക്ക് ഒപ്പം ആമസോണ്‍ പ്രൈം സൗജന്യം

ഇപ്പോള്‍ ടെലികോം കമ്ബനികള്‍ അവരുടെ ഓഫറുകള്‍ക്ക് ഒപ്പം നല്‍കുന്ന രണ്ടു കാര്യങ്ങളില്‍ ഒന്നാണ് ആമസോണ്‍ പ്രൈം.

author-image
online desk
New Update
ഐഡിയ ഓഫറുകള്‍ക്ക് ഒപ്പം ആമസോണ്‍ പ്രൈം സൗജന്യം

ഇപ്പോള്‍ ടെലികോം കമ്ബനികള്‍ അവരുടെ ഓഫറുകള്‍ക്ക് ഒപ്പം നല്‍കുന്ന രണ്ടു കാര്യങ്ങളില്‍ ഒന്നാണ് ആമസോണ്‍ പ്രൈം. രണ്ടാമത്തേത് നെറ്റ്ഫ്‌ലിക്‌സ് സബ്‌സ് ക്രിപ്ഷന്‍ ആണ് .എയര്‍ടെല്‍ ,വൊഡാഫോണ്‍ ,ഐഡിയ എന്നി കമ്ബനികള്‍ അവരുടെ ഓഫറുകള്‍ക്കൊപ്പം ഇത്തരത്തില്‍ സൗജന്യ സബ്‌സ്‌ക്രിപ്ഷനുകള്‍ നല്‍കുന്നുണ്ട് . എന്നാല്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ആമസോണ്‍ പ്രൈം ഓഫറുകളും ലഭിക്കുന്നതാണ് .399 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറുകളിലാണ് ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ആമസോണ്‍ പ്രൈം സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാകുന്നത് .

399 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ സൗജന്യ ടങട അതുപോലെ തന്നെ 40 ജിബിയുടെ ഡാറ്റയും ഇതില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നുണ്ട് .ഒരു മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കുന്നത് .ആമസോണ്‍ പ്രൈം കൂടാതെ ഐഡിയ മൂവീസ് എന്നിവയും ഇതില്‍ സൗജന്യമായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നുണ്ട് .

മറ്റു പ്രീ പെയ്ഡ് ഓഫറുകള്‍

ഐഡിയയുടെ ഏറ്റവും പുതിയ ഓഫറുകള്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്നു .ഐഡിയായുടെ നിലവില്‍ ലഭ്യമാകുന്ന മൂന്നു ഓഫറുകള്‍ക്കാണ് ഇപ്പോള്‍ 100 ശതമാനം ക്യാഷ് ബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .199 രൂപയുടെ കൂടാതെ 399 രൂപയുടെ അതുപോലെ തന്നെ 509 രൂപയുടെ ഓഫറുകള്‍ക്കാണ് ഇപ്പോള്‍ ഐഡിയായുടെ ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭ്യമാകുന്നത് .അണ്‍ലിമിറ്റഡ് കോളിംഗ് ഡാറ്റ ഓഫറുകളാണ് ഇത് .ഈ ഓഫറുകള്‍ ലഭിക്കുന്നതിന് ഐഡിയയുടെ ആപ്ലികേഷനുകള്‍ വഴിയോ അല്ലെങ്കില്‍ ഐഡിയായുടെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴിയോ റീച്ചാര്‍ജ്ജ് ചെയ്യേണ്ടതാണ്.

amazon prime with idea offers