വിന്‍ഡോസ് 11 കംപ്യൂട്ടറുകളില്‍ ഇനി ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇല്ല

വിന്‍ഡോസ് 11 കംപ്യൂട്ടറുകളില്‍ ഇനി ആന്‍ഡ്രോയിഡ് ആപ്പുകള്‍ ലഭ്യമായേക്കില്ല. ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിച്ചിരുന്ന 'വിന്‍ഡോസ് സബ്സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ്' പിന്തുണ നിര്‍ത്തലാക്കുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.

author-image
anu
New Update
വിന്‍ഡോസ് 11 കംപ്യൂട്ടറുകളില്‍ ഇനി ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇല്ല

 

ന്യൂഡല്‍ഹി: വിന്‍ഡോസ് 11 കംപ്യൂട്ടറുകളില്‍ ഇനി ആന്‍ഡ്രോയിഡ് ആപ്പുകള്‍ ലഭ്യമായേക്കില്ല. ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിച്ചിരുന്ന 'വിന്‍ഡോസ് സബ്സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ്' പിന്തുണ നിര്‍ത്തലാക്കുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് അഞ്ചിന് ഈ ഫീച്ചറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആപ്പുകളും ഗെയിമുകളും പ്രവര്‍ത്തനരഹിതമാവുമെന്ന് കമ്പനി അറിയിച്ചു.

2022 ലാണ് ആന്‍ഡ്രോയിഡ് 11 അപ്ഗ്രേഡിനൊപ്പം ഈ പുതിയ ഫീച്ചറും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഫോണിന്റെ സഹായമില്ലാതെ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസ് കംപ്യൂട്ടറില്‍ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഇത്. ആമസോണ്‍ ആപ്പ് സ്റ്റോറില്‍ നിന്നാണ് ഇതില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. 2022 മുതല്‍ കൃത്യമായ വിന്‍ഡോസ് സബ്സിസ്റ്റം അപ്ഡേറ്റുകളും കമ്പനി പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആന്‍ഡ്രോയിഡ് 13 അപ്ഡേറ്റും അവതരിപ്പിച്ചു.

അടുത്തവര്‍ഷം വരെ നിലവിലുള്ള ആപ്പുകളും ഗെയിമുകളും പ്രശ്നങ്ങളില്ലാതെ പ്രവര്‍ത്തിക്കും. അടുത്ത വര്‍ഷം മാര്‍ച്ച് 5 വരെ ആപ്പുകള്‍ക്കുള്ള അപ്ഡേറ്റുകള്‍ അവതരിപ്പിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കി.

 

Microsoft technology android app windows 11 computers